സൈനിക വിമാനം നിർമ്മിക്കാൻ ടാറ്റ: ടാറ്റയും എയർബസും കരാർ ഒപ്പിട്ടു

By Web Team  |  First Published Sep 24, 2021, 8:39 PM IST

2012 മുതലുള്ളതാണ് 22000 കോടി രൂപയുടെ ഈ കരാർ. 


ദില്ലി: രാജ്യത്ത് വ്യോമസേനയ്ക്ക് വേണ്ടി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ നിർമ്മിക്കാനുള്ള കരാറിൽ ടാറ്റയും എയർബസും ഒപ്പിട്ടു. ഡിഫൻസ് മാനുഫാക്ചറിങിൽ സ്വകാര്യ മേഖലയ്ക്ക് കൂടി സ്വാധീനം നൽകാനുളള നയത്തിന്റെ ഭാഗമായാണ് ഈ കരാർ. 22000 കോടി രൂപയുടേതാണ് കരാർ.

കരാർ പ്രകാരം നിർമ്മിക്കേണ്ട 56 സി 295 ട്രാൻസ്പോർട് എയർക്രാഫ്റ്റുകളിൽ 40 എണ്ണവും ഇന്ത്യയിൽ തന്നെ നിർമ്മിക്കണമെന്നാണ് ചട്ടം. ഇതിനായുള്ള നിർമ്മാണ ശാലകൾക്ക് ഹൈദരാബാദിലും ബെംഗളൂരുവിലും ഗുജറാത്തിലും ഉത്തർപ്രദേശിലും സ്ഥലം പരിഗണനയിലുണ്ട്.

Latest Videos

undefined

2012 മുതലുള്ളതാണ് 22000 കോടി രൂപയുടെ ഈ കരാർ. എന്നാൽ എയർബസ് ഒഴികെ മറ്റെല്ലാ കമ്പനികളും കരാർ സ്വീകരിക്കാതെ പിന്മാറുകയായിരുന്നു. പല കമ്പനികളും കേന്ദ്രസർക്കാരിന് പല ഓഫറുകളും നൽകിയെങ്കിലും പ്രതിരോധ മന്ത്രാലയം വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഇതോടെയാണ് എയർബസിന് കരാർ കിട്ടിയത്.

തദ്ദേശീയമായി വിമാനങ്ങൾ നിർമ്മിക്കാനുള്ള കരാറിലാണ് ടാറ്റയും എയർബസും ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ പ്രതിരോധ സേനയ്ക്ക് വേണ്ടി പോർവിമാനങ്ങൾ നിർമ്മിക്കുന്ന ആദ്യ സ്വകാര്യ കമ്പനിയെന്ന നേട്ടവും ടാറ്റയ്ക്ക് സ്വന്തമാകുമെന്നാണ് റിപ്പോർട്ടുകൾ. ദേശീയതയ്ക്ക് വളരെ പ്രാധാന്യം നൽകുന്ന ടാറ്റയെ പോലൊരു കമ്പനിക്ക് അഭിമാനിക്കാൻ കിട്ടിയ ഏറ്റവും വലിയ അവസരങ്ങളിലൊന്നായാണ് ഇതിനെ നോക്കിക്കാണുന്നത്.

click me!