കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവണ്ടി(T1D ) കമ്മ്യൂണിക്കേഷന്റെ ഉദ്ഘാടനം ഓസ്ക്കാർ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി നിർവ്വഹിച്ചു.
ജീവിതത്തിൽ സാങ്കേതികവിദ്യയ്ക്കുളള പ്രാധാന്യം കോവിഡാനന്തര ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. സാങ്കേതിക വിദ്യയുടെ വളർച്ചക്കും ലോകം സാക്ഷ്യം വഹിച്ചു. സാമൂഹിക അകലം പാലിക്കുന്ന സാഹചര്യത്തിൽ സാങ്കേതികവിദ്യ വലിയൊരു അനുഗ്രഹമാണ്. ഈ സാഹചര്യത്തിലാണ് സമൂഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളേയും സ്പർശിക്കാൻ പാകത്തിന് പുതിയ പ്രതിവിധികൾ സാങ്കേതിക വിദ്യയുടെ ലോകത്ത് ആവിർഭവിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തിൽ സാങ്കേതികവിദ്യയ്ക്കുളള പ്രാധാന്യം കോവിഡാനന്തര ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. സാങ്കേതിക വിദ്യയുടെ വളർച്ചക്കും ലോകം സാക്ഷ്യം വഹിച്ചു. സാമൂഹിക അകലം പാലിക്കുന്ന സാഹചര്യത്തിൽ സാങ്കേതികവിദ്യ വലിയൊരു അനുഗ്രഹമാണ്. ഈ സാഹചര്യത്തിലാണ് സമൂഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളേയും സ്പർശിക്കാൻ പാകത്തിന് പുതിയ പ്രതിവിധികൾ സാങ്കേതിക വിദ്യയുടെ ലോകത്ത് ആവിർഭവിച്ചുകൊണ്ടിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് കൂടുതൽ മൂല്യം നൽകുന്നതിനായും ഉപഭോക്താക്കളെ സ്വാധീനിക്കുന്നതിനായും സാങ്കേതിക വിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചെറുതും വലുതുമായ എല്ലാ ബിസിനസ്സുകളും ലക്ഷ്യമിടുന്നു. ഈയൊരു സന്ദർഭത്തിലാണ് ഡിജിറ്റൽ മാർക്കറ്റിങ്ങ് & സ്റ്റോറിടെല്ലിങ്ങ് കമ്പനിയായ തീവണ്ടി ( T1D ) കമ്മ്യൂണിക്കേഷൻ പ്രവർത്തനം ആരംഭിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന T1D കമ്മ്യൂണിക്കേഷന്റെ ഉദ്ഘാടനം ഓസ്ക്കാർ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി നിർവ്വഹിച്ചു. ക്രിയാത്മകതയും സാങ്കേതികവിദ്യയും ഒന്നുചേരുന്ന കൺവെർജൻസ് എന്ന ആശയത്തിലൂന്നിയാണ് T1D യുടെ പ്രവർത്തനം. യൂ. എ ഇ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടുറീനോ അഡ്വർട്ടൈസിങ്ങിന്റെ സഹോദര സ്ഥാപനമായ T1D അഡ്വർട്ടൈസിങ്ങിലും ബ്രാൻഡ് ഡവലപ്പ്മെന്റിലും 20 വർഷങ്ങളുടെ അനുഭവത്തിന്റെ പിൻബലവുമായാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. സൗണ്ട് ഡിസൈനിങ്ങിൽ സർഗാത്മകതയേയും സാങ്കേതികവിദ്യയേയും ഒന്നുചേർത്ത് ലോകത്തിനുമുന്നിൽ നമ്മുടെ അഭിമാനമായിമാറിയ റസൂൽ പൂക്കുട്ടിയാണ് T1Dയെ അവതരിപ്പിക്കുവാൻ തിരഞ്ഞെടുത്തത്.
“ഡിജിറ്റൽ രംഗത്ത് ബ്രാൻഡുകൾ, സാങ്കേതികവിദ്യ, സർഗാത്മകത, റിസൽട്ടുകൾ എന്നിവയുടെ ഒന്നുചേരലാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. യു എ. ഇ യിലും സൗത്ത് ഇന്ത്യയിലുമായി നിരവധി പ്രധാനപ്പെട്ട ബ്രാൻഡുകൾക്കൊപ്പം പ്രവർത്തിക്കുവാൻ കഴിഞ്ഞതിലൂടെ മികച്ച സർഗാത്മകതയ്ക്കുള്ള അംഗീകാരമായി 100 ൽ അധികം അവാർഡുകൾ നേടാൻ കഴിഞ്ഞിട്ടുള്ള ഞങ്ങൾ ബ്രാൻഡുകൾക്ക് ഡിജിറ്റൽ മീഡിയയിൽ മികച്ച സേവനം ലഭ്യമാക്കുവാനുള്ള അവസരമായാണ് ഇതിനെക്കാണുന്നത്”. ഉദ്ഘാടന വേളയിൽ T1D സി. ഇ ഒ. അനിൽ നായർ പറഞ്ഞു. “പുതിയ ലോക സാഹചര്യത്തിൽ ബ്രാൻഡുകളും ബിസിനസ്സിനും വളർത്തുന്നതിനാവശ്യമായ സേവനങ്ങൾ നൽകുന്നതോടൊപ്പം സ്റ്റോറി ടെല്ലിങ്ങിലേക്കും ചുവടുവയ്ക്കുവാൻ T1D ലക്ഷ്യമിടുന്നുണ്ട്.” T1D ഏജൻസി ഡയറക്ടർ പ്രവീൺ പറഞ്ഞു. തീവണ്ടി എന്നതിന്റെ ചുരുക്കെഴുത്താണ് T1D. ബ്രാൻഡുകളെ ജനങ്ങളുമായി ബന്ധപ്പെടുത്തുന്ന ഒരു വെർച്ച്വൽ യാത്രയാണ് T1D ലക്ഷ്യമിടുന്നത്. ഗുഡ്സ് ട്രെയിൻ ( ഇ-കൊമേഴ്സ്), വിൻഡോ സീറ്റ് ( കസ്റ്റമൈസ് ചെയ്ത ഡിജിറ്റൽ സേവനങ്ങൾ), ഹാഫ് ടിക്കറ്റ് (പീസ്മീൽ സേവനങ്ങൾ), ദ എക്സ്പ്രസ്സ് ( മുഴുവൻ ഡിജിറ്റൽ സേവനങ്ങളും), മൊബിലിറ്റി ഹബ്ബ് ( ഓൺലൈനും ഓഫ് ലൈനും ഒന്നുചേർന്ന സേവനങ്ങൾ) എന്നീ പാക്കേജുകൾക്കൊപ്പം സ്ട്രാറ്റജി, ഡെവലപ്പ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്ങ്, സോഷ്യൽ മീഡിയ മാനേജ്മെന്റ്, ഡിസൈനിങ്ങ് ആന്റ് പ്രൊഡക്ഷൻ എന്നീ സേവനങ്ങളും നൽകുന്നു. സ്കൈലൈൻ ബിൽഡേഴ്സ്, പോത്തീസ് എന്നീ ബ്രാൻഡുകളുടെ ഡിജിറ്റൽ പ്രോർട്ട്ഫോളിയോ ഇതിനോടകം T1D സ്വന്തമാക്കിക്കഴിഞ്ഞു.