പ്രവാസികൾക്ക് സപ്ലൈകോ സ്റ്റോർ ആരംഭിക്കാൻ അവസരം നൽകാനും ബോർഡ് യോഗത്തിൽ തീരുമാനമെടുത്തു.
തിരുവനന്തപുരം: കൊച്ചി നഗരത്തിൽ സപ്ലൈകോ നടപ്പാക്കിയ ഓൺലൈൻ ഭക്ഷ്യ വിതരണ സംവിധാനം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഓഗസ്റ്റ് മുതൽ കേരളത്തിലെ എല്ലായിടത്തും സേവനം എത്തിക്കാനാണ് സപ്ലൈകോയുടെ തീരുമാനം.
കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസ് വഴി നടന്ന സപ്ലൈകോ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആപ്പുകൾ വഴി ഇതിനായി ഓർഡർ നൽകാം. സ്റ്റാർട്ടപ്പുകൾ നിർമിച്ച ആപ്പുകളും നിലവിലുളള ഭക്ഷ്യ വിതരണ ആപ്പുകളും ഇതിനായി സപ്ലൈകോ ഉപയോഗിക്കും. സാധനങ്ങൾ എത്തിക്കുന്നതിന് ചെറിയ നിരക്കിൽ ഫീസ് ഉണ്ടാകും.
പ്രവാസികൾക്ക് സപ്ലൈകോ സ്റ്റോർ ആരംഭിക്കാൻ അവസരം നൽകാനും ബോർഡ് യോഗത്തിൽ തീരുമാനമെടുത്തു. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ഓഗസ്റ്റ് മുതൽ ബ്രാൻഡ് ലിഫ്റ്റിങ് ഫീസായി 2,000 രൂപ ഈടാക്കും.