സുന്ദർ പിച്ചൈക്ക് 2019 ൽ കിട്ടിയ പ്രതിഫലം 2144.53 കോടി രൂപ !

By Web Team  |  First Published Apr 26, 2020, 8:11 PM IST

കമ്പനി സമർപ്പിച്ച റെഗുലേറ്ററി ഫയലിങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 


വാഷിങ്ടൺ: ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ സിഇഒയാണ് സുന്ദർ പിച്ചൈ. ഇദ്ദേഹത്തിന് 2019 ൽ മാത്രം 281 ദശലക്ഷം ഡോളറാണ് കമ്പനി പ്രതിഫലമായി നൽകിയത്. 2,144.53 കോടി രൂപയോളം വരും ഈ തുക.

കമ്പനി സമർപ്പിച്ച റെഗുലേറ്ററി ഫയലിങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭൂരിഭാഗവും സ്റ്റോക്ക് അവാർഡാണ്. കമ്പനി കഴിഞ്ഞ വർഷം സമർപ്പിച്ച പ്രോക്സി സ്റ്റേറ്റ്മെന്റ് പ്രകാരം പിച്ചൈ നേടിയത് ആറര ലക്ഷം ഡോളറായിരുന്നു. ഈ വർഷം ഇത് 20 ലക്ഷമാക്കി ഉയർത്തി.

Latest Videos

ആൽഫബെറ്റ് കമ്പനിയിലെ ജീവനക്കാർക്ക് നൽകുന്ന വേതനത്തിന്റെ ശരാശരിയുടെ 1,085 മടങ്ങ് അധികമാണ് സിഇഒയായ പിച്ചൈയുടെ പ്രതിഫലം. കമ്പനിയുടെ ചീഫ് ലീഗൽ ഓഫീസർ ഡേവിഡ് ഡ്രമ്മണ്ടിന്റെ ലീഗൽ ടീമിൽ അംഗമായ അദ്ദേഹത്തിന്റെ ഭാര്യ കോറിൻ ഡിക്സണിന് 1.97 ലക്ഷം ഡോളർ പ്രതിഫലം നൽകിയതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

click me!