കേള്‍വി പരിമിതിയുളളവര്‍ക്ക് ഇനി സാങ്കേതിക കോഴ്സുകള്‍ പഠിക്കാം, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആപ്പ് എത്തി

By Web Team  |  First Published Oct 31, 2019, 3:10 PM IST

തങ്ങള്‍ നേരിട്ട വെല്ലുവിളികള്‍ മറ്റുള്ളവര്‍ അഭിമുഖീകരിക്കരുത് എന്ന ലക്ഷ്യത്തോടെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ആറ് കേള്‍വി പരിമിതിയുളളവരും രണ്ട് ആംഗ്യഭാഷാ പരിഭാഷകരും ചേര്‍ന്ന് രൂപം നല്‍കിയതാണ് ഡാഡ് വെബ് ആപ്ലിക്കേഷന്‍. 
 
തിരുവനന്തപുരം: കേള്‍വി പരിമിതിയുളളവര്‍ക്ക് ടെക്നിക്കല്‍ കോഴ്സുകള്‍ പഠിക്കുന്നതിന് സഹായകമായ വെബ് ആപ്ലിക്കേഷന്‍ ഇന്ത്യയിലാദ്യമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ്‍യുഎം) മേല്‍നോട്ടത്തിലുള്ള ഡിജിറ്റല്‍ ആര്‍ട്സ് അക്കാദമി ഫോര്‍ ദ ഡെഫ് (ഡാഡ്) വികസിപ്പിച്ചു. ആംഗ്യഭാഷാ അധ്യാപകരില്ലാതെ തന്നെ ഇത് സാധ്യമാകും. 

വിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക ഉല്‍പ്പന്ന സ്റ്റാര്‍ട്ടപ്പായ ഡാഡ് ടാലി, ഫോട്ടോഷോപ്പ് ഉള്‍പ്പെടെയുള്ള ടെക്നിക്കല്‍ കോഴ്സുകള്‍ പഠിക്കുന്നതിനുള്ള വെബ് ആപ്ലിക്കേഷനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ കോഴ്സുകള്‍ പഠിക്കാന്‍ അവസരം ലഭിക്കും.

Latest Videos

undefined

തങ്ങള്‍ നേരിട്ട വെല്ലുവിളികള്‍ മറ്റുള്ളവര്‍ അഭിമുഖീകരിക്കരുത് എന്ന ലക്ഷ്യത്തോടെ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ആറ് കേള്‍വി പരിമിതിയുളളവരും രണ്ട് ആംഗ്യഭാഷാ പരിഭാഷകരും ചേര്‍ന്ന് രൂപം നല്‍കിയതാണ് ഡാഡ് വെബ് ആപ്ലിക്കേഷന്‍. 

ടെക്നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ് മിഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ വെബ് ആപ്ലിക്കേഷന്‍ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു. 

click me!