ഖത്തർ മലയാളികൾക്ക് 'സ്കൈലൈൻ റാഞ്ചി'ൽ ബംഗ്ലാവുകൾ സ്വന്തമാക്കാം. 67 അൾട്രാ ലക്ഷ്വറി ഇൻഡിപ്പെൻഡന്റ് വില്ലകളാണ് 12.5 ഏക്കറിന്റെ പച്ചപ്പിൽ സ്കൈലൈൻ ഈ അഭിമാന പദ്ധതിയിലൂടെ നിങ്ങൾക്ക് നൽകുക.
കൊച്ചിയുടെ രാജനഗരിയായ തൃപ്പൂണിത്തുറയിൽ രാജകീയ ജീവിതം
ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് കേരളത്തിന്റെ പ്രിയപ്പെട്ട ബിൽഡർ
സ്കൈലൈൻ, സ്കൈലൈൻ റാഞ്ച് എന്ന പേരിൽ ഗാർഡൻ ബംഗ്ലാവുകൾ
അവതരിപ്പിക്കുന്നത്. 67 അൾട്രാ ലക്ഷ്വറി ഇൻഡിപ്പെൻഡന്റ് വില്ലകളാണ് 12.5
ഏക്കറിന്റെ പച്ചപ്പിൽ സ്കൈലൈൻ ഈ അഭിമാന പദ്ധതിയിലൂടെ നിങ്ങൾക്ക്
നൽകുക.
സ്കൈലൈൻ റാഞ്ച് ഗാർഡൻ വില്ല പ്രോജക്റ്റ് വിദേശ മലയാളികൾക്ക്
പരിചയപ്പെടുത്താൻ ജൂൺ 12 മുതൽ 27വരെ സ്കൈലൈൻ പ്രതിനിധികൾ
ഖത്തറിൽ എത്തുകയാണ്.
undefined
കൊച്ചിയുടെ തിരക്കിൽ നിന്ന് ഒഴിഞ്ഞ് ജീവിതം ആസ്വദിക്കാവുന്ന ഇടം
എന്നതിനൊപ്പം നഗരത്തിലേക്ക് ഏത് സമയവും ഓടിയെത്താനാകുന്ന
ദൂരത്തിൽ തൃപ്പൂണിത്തുറയിലാണ് സ്കൈലൈൻ റാഞ്ച്. വലിയ ഓപ്പൺ
സ്പേസുകൾ, പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം, ആഢംബര സൗകര്യങ്ങൾ,
ലോകനിലവാരത്തിലുള്ള ഗാർഡൻ ബംഗ്ലാവുകൾ... സ്കൈലൈൻ റാഞ്ചിന്റെ
പ്രത്യേകതകൾ നീളുന്നു.
കെട്ടിടങ്ങൾക്ക് ചുറ്റുമൊരു പച്ചപ്പ് സൃഷ്ടിക്കുകയല്ല സ്കൈലൈൻ റാഞ്ചിൽ,
മറിച്ച് പച്ചപ്പും ഡിസൈനും സമന്വയിക്കുകയാണ്. ഓപ്പൺ സ്പേസുകൾക്കായി
നാല് എക്കറാണ് പ്രോജക്റ്റിൽ മാറ്റിവച്ചത്. അതിമനോഹരമായി ഡിസൈൻ
ചെയ്ത പൂന്തോപ്പുകൾ, പച്ചപ്പുൽത്തകിടികൾ, പൂക്കളും ചെടികളും തിങ്ങുന്ന
രണ്ട് സെൻട്രൽ പാർക്കുകൾ എന്നിങ്ങനെ കണ്ണിന് കുളിരാണ് സ്കൈലൈൻ
റാഞ്ചിലെ പച്ചപ്പ്. പൂമരങ്ങളും പനകളും തലയുയർത്തി നിൽക്കുന്ന ഈ
അന്തരീക്ഷം പച്ചപ്പിനൊപ്പം നിങ്ങളുടെ പ്രൈവസിയും മനസിൽക്കണ്ടാണ്
ഡിസൈൻ ചെയ്തത്.
സ്കൈലൈൻ റാഞ്ചിലെ ഏറ്റവും വലിയ സൗകര്യങ്ങളിലൊന്ന് 11,000 sq.ft
വിസ്തീർണമുള്ള ക്ലബ്ഹൗസ് ആണ്. മൂന്നുനിലകളുള്ള ഒരു സ്വതന്ത്രമായ
കെട്ടിടമാണ് ദ് കൗണ്ടി എന്ന് പേരുള്ള ക്ലബ്ഹൗസ്. ഇതുവരെ ഒരു ബിൽഡറും
ആലോചിക്കാതിരുന്ന തരത്തിലുള്ള ഒരു ലൈഫ്സ്റ്റൈൽ സ്റ്റേറ്റ്മെന്റ്
ആക്കിയാണ് ക്ലബ്ഹൗസിനെ സ്കൈലൈൻ മാറ്റുന്നത്. മൂന്ന് നിലകളിലേക്കും
എത്താൻ ലിഫ്റ്റ്, സ്വിമ്മിങ് പൂൾ, കുട്ടികൾക്കുള്ള വേഡിങ് പൂൾ, ജക്കൂസി,
പാർട്ടിഡെക്ക്, ഫിറ്റ്നസ് സെന്റർ, സ്പാ, എ.സി മിനി തീയേറ്റർ, എ.സി
റെക്രിയേഷൻ ഹാൾ, ഇൻഡോർ ഗെയിംസിനുള്ള സൗകര്യം എന്നിവയാണ് ദ്
കൗണ്ടിയിലെ സൗകര്യങ്ങൾ. ഫുസ്ബോൾ ടേബിൾ, ടേബിൾ ടെന്നീസ്,
ബില്യാഡ്സ് എന്നിവയും ഇവിടെ ആസ്വദിക്കാം. സെൻട്രൽ പാർക്കുകൾക്ക്
ഒപ്പം ഹാഫ്-ബേസ്ബോൾ കോർട്ട്, സ്കേറ്റിങ് റിങ്, കുട്ടികൾക്കുള്ള കളിസ്ഥലം,
ചെറിയ കുളങ്ങൾ, ബാർബിക്യൂ കൗണ്ടർ, ഓപ്പൺസ്റ്റേജ്, മനോഹരമായ
പൂന്തോപ്പുകൾ, ജോഗിങ് ട്രാക്ക്... സൗകര്യങ്ങളുടെ നിര നീളുന്നു.
പ്രോജക്റ്റിന്റെ ആദ്യ ഘട്ടത്തിൽ 39 അൾട്രാ ലക്ഷ്വറി ബംഗ്ലാവുകളാണ് 'റെഡി ടു
മൂവ് ഇൻ' ആയിട്ടുള്ളത്. 3 - 4 കിടപ്പുമുറികളുള്ള ആറ് വ്യത്യസ്ത
കോമ്പിനേഷനുകളാണ് തെരഞ്ഞെടുക്കാനാകുക. രണ്ടാം ഘട്ടത്തിൽ നാല്
കിടപ്പുമുറികളുള്ള 28 അൾട്രാ ലക്ഷ്വറി ഗാർഡൻ ബംഗ്ലാവുകൾ സ്വന്തമാക്കാം.
ഉടൻ പണി പൂർത്തിയാകുന്ന രണ്ടാം ഘട്ടത്തിൽ 2791 sq.ft മുതൽ 4686 sq.ft വരെ
വിസ്തീർണമുള്ള ബംഗ്ലാവുകളാണ് ഉള്ളത്. ഈ ബംഗ്ലാവുകളിലെല്ലാം ഹോം
എലവേറ്റർ, ഹോം തീയേറ്റർ, ഫൗണ്ടനോട് കൂടിയ പാറ്റിയോ ഗാർഡൻ, ഓപ്പൺ
ബാത്ത്റൂം എന്നീ സൗകര്യങ്ങളുണ്ടാകും.
സ്കൈലൈൻ റാഞ്ച് താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മൂന്ന്
തലങ്ങളിലുള്ള സെക്യൂരിറ്റി സംവിധാനങ്ങളുണ്ട്. എപ്പോഴും കാവലുള്ള
പ്രവേശനകവാടങ്ങളും കൺട്രോള്ഡ് എൻട്രി, എക്സിറ്റ് പോയിന്റുകളും
കുടുംബമായുള്ള നിങ്ങളുടെ ജീവിതത്തിന് സമാധാനം ഉറപ്പുവരുത്തുന്നു.
തൃപ്പൂണിത്തുറയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിങ് മാളുകൾ, മെട്രോ
സ്റ്റേഷനുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, ഹൈവേകൾ എന്നിങ്ങനെ
സൗകര്യങ്ങളെല്ലാം സ്കൈലൈൻ റാഞ്ചിൽ നിന്ന് കയ്യെത്തും ദൂരത്താണ്.
ഖത്തറിലെ സ്കൈലൈൻ ടീം നിങ്ങളുടെ സ്കൈലൈൻ റാഞ്ചുമായി ബന്ധപ്പെട്ട
മുഴുവൻ സംശയങ്ങളിലും നിങ്ങളെ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക്
വിളിക്കാം - +974 31528521 or +91 9847500222