സ്ഥിരം ജീവനക്കാർക്ക് വിആർഎസ് പദ്ധതിയുമായി എസ്ബിഐ

By Web Team  |  First Published Sep 6, 2020, 11:27 PM IST

25 വർഷം സേവനമനുഷ്ഠിച്ച അല്ലെങ്കിൽ 55 വയസ്സ് പൂർത്തിയാക്കിയ എല്ലാ സ്ഥിര ഉദ്യോഗസ്ഥർക്കും ഈ പദ്ധതി ബാധകമാകും.


മുംബൈ: ഭാരതീയ സ്റ്റേറ്റ് ബാങ്ക് (എസ്ബിഐ) ജീവനക്കാര്‍ക്കായി സന്നദ്ധ റിട്ടയര്‍മെന്റ് സ്‌കീം (വിആര്‍എസ്) ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 30,190 ജീവനക്കാരെ ലക്ഷ്യമിട്ടാണ് എസ്ബിഐ വിആര്‍എസ് നടപ്പാക്കാന്‍ പദ്ധതിയിടുന്നതെന്ന് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

2020 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം എസ്ബിഐക്ക് ആകെ 2,49,000 ജീവനക്കാരുണ്ട്. വി ആർ എസിനായി കരട് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ബോർഡ് അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും പി‌ടിഐ റിപ്പോർട്ട് ചെയ്യുന്നു.

Latest Videos

undefined

'സെക്കൻഡ് ഇന്നിംഗ്സ് ടാപ്പ് വിആർ‌എസ് -2020' എന്ന നിർദ്ദിഷ്ട വിആർഎസ് കരട് പദ്ധതി ബാങ്കിന്റെ മാനവ വിഭവശേഷിയും ചെലവുകളെയും കണക്കിലെടുത്തുളളതാണെന്നാണ് സൂചന. വ്യക്തിപരമായ ചില പ്രശ്നങ്ങളോ വിരമിക്കാനുളള ആഗ്രഹങ്ങളോ ഉള്ള ജീവനക്കാർക്ക് ഒരു ഓപ്ഷൻ എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. 

25 വർഷം സേവനമനുഷ്ഠിച്ച അല്ലെങ്കിൽ 55 വയസ്സ് പൂർത്തിയാക്കിയ എല്ലാ സ്ഥിര ഉദ്യോഗസ്ഥർക്കും ഈ പദ്ധതി ബാധകമാകും. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന ഈ പദ്ധതിയിൽ 2021 ഫെബ്രുവരി അവസാനം വരെ ഉദ്യോ​ഗസ്ഥർക്ക് വിആ​ർഎസ്സിന് അപേക്ഷിക്കാം. നിർദ്ദിഷ്ട യോഗ്യതാ മാനദണ്ഡമനുസരിച്ച് 11,565 ഓഫീസർമാർക്കും 18,625 സ്റ്റാഫ് അംഗങ്ങൾക്കും പദ്ധതിക്ക് അർഹതയുണ്ട്.

click me!