സാംസംഗ് വൈസ് ചെയര്‍മാന്‍ ഇന്ത്യയില്‍, വന്‍ പദ്ധതികള്‍ക്ക് ആലോചന: പ്രധാനമന്ത്രിയെയും മുകേഷ് അംബാനിയെയും സന്ദര്‍ശിച്ചേക്കും

By Web Team  |  First Published Oct 8, 2019, 10:25 AM IST

ഇന്ത്യയില്‍ 5ജി നെറ്റ്‍വർക്കിന് തുടക്കമിടുന്നതിന് മുന്നോടിയായുളള പദ്ധതി രൂപീകരണമാണ് സന്ദര്‍ശന ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. വലിയ നിക്ഷേപ പദ്ധതികളും കമ്പനി ആലോചിക്കുന്നുണ്ട്.


ദില്ലി: സാംസംഗ് ഇലക്ട്രോണിക്സ് വൈസ് പ്രസിഡന്‍റ് ലീ ജെ യോങിന്‍റെ ഇന്ത്യ സന്ദര്‍ശനം പുരോഗമിക്കുന്നു. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഈ ആഴ്ച ലീ ജെ യോ സന്ദര്‍ശിച്ചേക്കും. മാര്‍ച്ചിന് ശേഷമുളള സാംസംഗ് വൈസ് ചെയര്‍മാന്‍റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. 

ഇന്ത്യയില്‍ 5ജി നെറ്റ്‍വർക്കിന് തുടക്കമിടുന്നതിന് മുന്നോടിയായുളള പദ്ധതി രൂപീകരണമാണ് സന്ദര്‍ശന ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. വലിയ നിക്ഷേപ പദ്ധതികളും കമ്പനി ആലോചിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മാണ ഫാക്ടറികളിലൊന്ന് നോയിഡയില്‍ സാംസംഗ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജെ ഇന്നും ചേര്‍ന്നാണ് 35 ഏക്കര്‍ സാംസംഗ് ഇലക്ട്രോണിക് ഫെസിലിറ്റി ഉദ്ഘാടനം ചെയ്തത്. 

Latest Videos

click me!