ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് 50 ലക്ഷം ഡോളറിന്റെ സഹായവുമായി സാംസങ്

By Web Team  |  First Published May 4, 2021, 8:38 PM IST

ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫാക്ടറിയാണ് സാംസങിന് ഉത്തർപ്രദേശിലെ നോയ്‌ഡയിലുള്ളത്. 


ദില്ലി: ദക്ഷിണ കൊറിയൻ ഇലക്ട്രോണിക് ഭീമൻ സാംസങ് ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിന് സഹായവുമായെത്തി. അഞ്ച് മില്യൺ ഡോളർ (37 കോടി രൂപ) ആണ് സഹായം. ഇന്ത്യയുടെ കൊവിഡിനെതിരായ പോരാട്ടത്തിന് സഹായമേകുകയാണ് ലക്ഷ്യം.

മൂന്ന് ദശലക്ഷം ഡോളർ കേന്ദ്രത്തിനും ഉത്തർപ്രദേശിനും തമിഴ്‌നാടിനും വേണ്ടി നൽകും. അവശേഷിക്കുന്ന രണ്ട് കോടി ഡോളർ വൈദ്യോപകരണങ്ങൾ വാങ്ങി നൽകും. 100 ഓക്സിജൻ കോൺസൺട്രേറ്റേർസ്, 3000 ഓക്സിജൻ സിലിണ്ടർ, 10 ലക്ഷം എൽഡിഎസ് സിറിഞ്ചുകൾ എന്നിവ നൽകും. ഇവയൊക്കെ ഉത്തർപ്രദേശിനും തമിഴ്‌നാടിനുമാണ് ലഭിക്കുക.

Latest Videos

തത്പര കക്ഷികളുമായി ചർച്ച ചെയ്ത ശേഷമാണ് കമ്പനിയുടെ തീരുമാനം. ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫാക്ടറിയാണ് സാംസങിന് ഉത്തർപ്രദേശിലെ നോയ്‌ഡയിലുള്ളത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. സാംസങിന്റെ ഇന്ത്യയിലെ ജീവനക്കാരടക്കമുള്ള 50,000 പേർക്ക് കൊവിഡ് വാക്സീൻ നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

click me!