ഈ വലിയ നേട്ടം കൈവരിച്ചതിന് സെയിൽ കൂട്ടായ്‌മയെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ഉരുക്ക് മന്ത്രി ധർമേന്ദ്ര പ്രധാൻ അഭിനന്ദിച്ചു.
ദില്ലി: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ) 2020 ജൂൺ മാസത്തിൽ റെക്കോർഡ് വിൽപ്പന നടത്തി. കമ്പനിയുടെ ആഭ്യന്തര, കയറ്റുമതി വിൽപ്പന 12.77 ലക്ഷം ടണ്ണായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനത്തിലധികമാണ് വിൽപ്പന കണക്കുകളിലെ വർധന.
2020 ജൂണിൽ, ഒരു മാസത്തെ ഏറ്റവും ഉയർന്ന കയറ്റുമതിയും കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിൽ 3.4 ലക്ഷം ടൺ സ്റ്റീൽ കയറ്റുമതി ചെയ്തു. ജൂൺ 20 ന് ഇന്ത്യൻ റെയിൽവേയ്ക്ക് ആവശ്യമായ റെയിലുകൾ ഏറ്റവും മികച്ച രീതിയിൽ കയറ്റി അയ്ക്കാനും സെയിലിനായി.
ഈ വലിയ നേട്ടം കൈവരിച്ചതിന് സെയിൽ കൂട്ടായ്‌മയെ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ഉരുക്ക് മന്ത്രി ധർമേന്ദ്ര പ്രധാൻ അഭിനന്ദിച്ചു. ജൂൺ മാസത്തിൽ സെയിൽ നടത്തിയ ആഭ്യന്തര വിൽപ്പനയിലെയും കയറ്റുമതിയിലെയും വർധനവ് സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ സൂചന നൽകുന്നതാണ്. ഇത് ഒരു ആത്‌മീർഭർ ഭാരതത്തിന്റെ വിജയഗാഥയാണെന്നും സെയിൽ ചെയർമാൻ അനിൽ കുമാർ ചൗധരി പറഞ്ഞു.