റിലയൻസ് ജിയോ മാർട്ട് പ്രവർത്തനം ആരംഭിച്ചു; സേവന പരിധിയിൽ 200 ടൗണുകൾ

By Web Team  |  First Published May 25, 2020, 11:23 AM IST

 ആമസോണിന്റെയും ഫ്ലിപ്പ്കാര്‍ട്ടിന്റെയും വലിയ വിപണി കൂടി സ്വന്തം പക്ഷത്തേക്ക് എത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റിലയന്‍സിന്റെ പ്രവര്‍ത്തനം.


മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓണ്‍ലൈന്‍ ഗ്രോസറി സേവന സംരംഭമായ ജിയോ മാര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ തന്നെ രാജ്യത്തെ 200 ടൗണുകളില്‍ തങ്ങളുടെ സേവനം ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആമസോണിന്റെയും ഫ്ലിപ്പ്കാര്‍ട്ടിന്റെയും വലിയ വിപണി കൂടി സ്വന്തം പക്ഷത്തേക്ക് എത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റിലയന്‍സിന്റെ പ്രവര്‍ത്തനം.

കമ്പനിയുടെ ഡിജിറ്റൽ യൂണിറ്റായ ജിയോ പ്ലാറ്റ്‌ഫോമിലെ 9.99 ശതമാനം ഓഹരികൾക്കായി 5.7 ബില്യൺ ഡോളർ ഫെയ്‌സ്ബുക്ക് ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കുശേഷം റിലയൻസ് ഇന്ത്യൻ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ജിയോമാർട്ട് ഡെലിവറികളുടെ പൈലറ്റ് സേവനം ആരംഭിച്ചിരുന്നു.

Latest Videos

ഫെയ്‌സ്ബുക്കിന്റെ വാട്ട്‌സ്ആപ്പിന്റെ സേവനത്തിന് കീഴിലുളള ഇന്ത്യയുടെ 40 കോടി ഉപയോക്തൃ അടിത്തറ മുതലെടുത്ത് റിലയൻസ് ഇന്ത്യയുടെ പലചരക്ക് വ്യാപാരികൾക്കും ചെറുകിട ബിസിനസുകൾക്കുമായി സേവനം ലഭ്യമാക്കാൻ പങ്കാളിത്തം സഹായിക്കും.

click me!