റിലയൻസ്-ബിപി സഖ്യത്തിൽ പുതിയ പെട്രോളിയം ​ഗ്യാസ് പ്രോജക്ട്, നിർണായക പ്രഖ്യാപനവുമായി കമ്പനികൾ

By Web Team  |  First Published Dec 18, 2020, 9:13 PM IST

ഇരുകമ്പനികളും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 


മുംബൈ: ഇന്ത്യയുടെ കിഴക്കൻ തീരത്ത് പുതിയ പെട്രോളിയം ​ഗ്യാസ് പ്രോജക്ട് പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. അന്താരാഷ്ട്ര പെട്രോളിയം കമ്പനിയായ ബിപിയുമായി ചേർന്നാണ് റിലയൻസ് പദ്ധതി നടപ്പാക്കുന്നത്. കെജി ഡി 6 ബ്ലോക്കിലെ ആർ ക്ലസ്റ്റർ, അൾട്രാ-ഡീപ്-വാട്ടർ ഗ്യാസ് ഫീൽഡ് എന്നിവയിൽ നിന്നുള്ള ആദ്യ പെട്രോളിയം ​ഗ്യാസ് പ്രോജക്ടാണിത്. 

കെജി ഡി 6 - ആർ ക്ലസ്റ്റർ, സാറ്റലൈറ്റ് ക്ലസ്റ്റർ, എംജെ എന്നിവയിൽ മൂന്ന് ഡീപ് വാട്ടർ ഗ്യാസ് പ്രോജക്ടുകൾ ഇരു കമ്പനികളും വികസിപ്പിച്ചെടുക്കുന്നുണ്ട്. 2023 ഓടെ ഇന്ത്യയുടെ ഗ്യാസ് ഡിമാൻഡിന്റെ 15 ശതമാനം സ്വന്തമാക്കാനാകുമെന്നാണ് ഇരു കമ്പനികളുടെയും പ്രതീക്ഷ. ഇരുകമ്പനികളും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

Latest Videos

2021 ൽ ഈ ഫീൽഡിൽ നിന്ന് പ്രതിദിനം 12.9 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (എംഎംഎസ്സിഎംഡി) വാതക ഉൽപാദനം സാധ്യമാകുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. സഖ്യത്തിന്റെ അടുത്ത പദ്ധതിയായ സാറ്റലൈറ്റുകൾ ക്ലസ്റ്റർ 2021 ൽ സ്ട്രീമിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് 2022 ൽ എംജെ പ്രോജക്റ്റും നടപ്പാക്കാനാണ് ആലോചന. മൂന്ന് മേഖലകളിൽ നിന്നുള്ള പീക്ക് ഗ്യാസ് ഉത്പാദനം 2023 ഓടെ ഏകദേശം 30 എംഎംഎസ്സിഎംഡി (പ്രതിദിനം 1 ബില്ല്യൺ ഘനയടി) ആയിരിക്കുമെന്നാണ് റിലയൻസ് -ബിപി സഖ്യത്തിന്റെ പ്രതീക്ഷ. ഇത് ഇന്ത്യയുടെ ആഭ്യന്തര ഉൽപാദനത്തിന്റെ 25 ശതമാനമാകുമായിരിക്കും എന്നാണ് കണക്കാക്കുന്നത്. രാജ്യത്തിന് ഇറക്കുമതി ചെയ്യുന്ന വാതകത്തിന്റെ ആശ്രിതത്വം കുറയ്ക്കാൻ ഈ പ്രോജക്ടുകളിലൂടെ സാധിക്കുമെന്നും കമ്പനികൾ പ്രസ്താവനയിൽ അവകാശപ്പെട്ടു.
 

click me!