ആറ് പൊതുമേഖല ബാങ്കുകളിലെ സർക്കാർ ഓഹരി വിഹിതം കുറയ്ക്കണമെന്ന് നിർദ്ദേശിച്ച് റിസർവ് ബാങ്ക്

By Web Team  |  First Published Aug 3, 2020, 1:29 PM IST

പി‌എസ്‌ബികളിലെ ഓഹരി വിഹിതം കുറയ്ക്കാൻ സർക്കാരിന് ആലോചനയുണ്ട്. 


മുംബൈ: ആറ് പ്രമുഖ പൊതുമേഖലാ ബാങ്കുകളിലെ (പിഎസ്ബി) സർക്കാരിന്റെ ഓഹരി അടുത്ത 12 മുതൽ 18 മാസത്തിനുള്ളിൽ 51 ശതമാനമായി കുറയ്ക്കാൻ റിസർവ് ബാങ്ക് (ആർബിഐ) നിർദ്ദേശിച്ചു. ഇത് സർക്കാരിൻറെ ഓഹരി വിറ്റഴിക്കൽ ശ്രമങ്ങൾക്ക് ആവശ്യമായ മുന്നേറ്റം നൽകുമെന്നാണ് റിസർവ് ബാങ്ക് കണക്കാക്കുന്നത്. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പി‌എൻ‌ബി), ബാങ്ക് ഓഫ് ബറോഡ (ബോബ്), കാനറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ഇതിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. “സർക്കാർ ഈ നിർദ്ദേശം ക്രിയാത്മകമായി എടുത്തിട്ടുണ്ട്,” ഇതുമായി ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

Latest Videos

undefined

പി‌എസ്‌ബികളിലെ ഓഹരി വിഹിതം കുറയ്ക്കാൻ സർക്കാരിന് ആലോചനയുണ്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് 51 ശതമാനം നിയന്ത്രിത ഓഹരി ഏറ്റെടുക്കേണ്ടിവന്ന ഐഡിബിഐ ബാങ്കിന്റെ കാര്യത്തിലെ സമാനമായ രീതിയിലുളള നടപടികളിലേക്കും ഓഹരി വിൽപ്പന എത്തിയേക്കുമെന്നും സൂചനകളുണ്ട്

പി‌എസ്‌ബികളിലെ സർക്കാർ ഓഹരി 26 ശതമാനമായി കുറയ്ക്കണമെന്ന് റിസർവ് ബാങ്ക് അടുത്തിടെ നടത്തിയ യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഇത്ര ഉയർന്ന തോതിലുളള ഓഹരി വിൽപ്പന സംബന്ധിച്ച് സർക്കാർ തീരുമാനമെടുത്തിട്ടില്ല. 

click me!