പഞ്ചാബ് നാഷണല്‍ ബാങ്ക് ആ രഹസ്യം മൂടിവെച്ചു, ഒടുവില്‍ ആര്‍ബിഐ സംഭവം കണ്ടെത്തി

By Web Team  |  First Published Dec 16, 2019, 2:50 PM IST

മൊത്തം കിട്ടാക്കടം 78,472.70 കോടി രൂപയെന്നാണ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, റിസര്‍വ് ബാങ്കിന്‍റെ റിസ്ക് അസസ്മെന്‍റ് റിപ്പോര്‍ട്ട് പ്രകാരം ഇത് 81,089.70 കോടി രൂപയാണ്. 


മുംബൈ: പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,617 കോടി രൂപയുടെ കിട്ടാക്കടം മൂടിവെച്ചു. റിസര്‍വ് ബാങ്കിന്‍റെ റിസ്ക് അസസ്മെന്‍റിലാണ് ബാങ്കിന്‍റെ എന്‍ബിഎ (നിഷ്കൃയ ആസ്തി) കണക്കുകളുടെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നത്. 

മൊത്തം കിട്ടാക്കടം 78,472.70 കോടി രൂപയെന്നാണ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, റിസര്‍വ് ബാങ്കിന്‍റെ റിസ്ക് അസസ്മെന്‍റ് റിപ്പോര്‍ട്ട് പ്രകാരം ഇത് 81,089.70 കോടി രൂപയാണ്. അതായത് 2,617 കോടി രൂപയുടെ കുറവ്. 

Latest Videos

അടുത്തിടെ എസ്ബിഐ 11,932 കോടി രൂപയുടെ കിട്ടാക്കടം മൂടിവെച്ചിരുന്നതായി റിസര്‍വ് ബാങ്ക് കണ്ടെത്തിയിരുന്നു. ഇതോടെ കിട്ടാക്കടത്തിന്‍റെ നീക്കിയിരിപ്പ് തുകയില്‍ ബാങ്ക് 2,091 കോടി രൂപയുടെ വര്‍ധന വരുത്തേണ്ടി വരും. 

click me!