കടത്തിൽ മുങ്ങിയ ഡിഎച്ച്എഫ്എൽ ഇനി പിരാമൽ ഗ്രൂപ്പിന് സ്വന്തം, വായ്പാദാതാക്കൾക്ക് ആശ്വാസം

By Web Team  |  First Published Sep 29, 2021, 5:13 PM IST

പിരാമൽ ഗ്രൂപ്പ് 38000 കോടി രൂപയാണ് ഡിഎച്ച്എഫ്എല്ലിന് നൽകിയത്. ഇതിൽ 34250 കോടി രൂപ പിരാമൽ കാപിറ്റൽ ആന്റ് ഹൗസിങ് ഫിനാൻസ് പണമായും നോൺ കൺവേർട്ടിബിൾ ഡിബഞ്ചറായും നൽകി. 3800 കോടി രൂപ ഡിഎച്ച്എഫ്എല്ലിന്റെ പക്കലുണ്ടായിരുന്ന കാഷ് ബാലൻസാണ്.


മുംബൈ: കടത്തിൽ മുങ്ങിയ ദിവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡിനെ (DHFL) പിരാമൽ ഗ്രൂപ്പ്(Piramal Group) ഏറ്റെടുത്തു. 34250 കോടി രൂപയ്ക്കാണ് ഡിഎച്ച്എഫ്എല്ലിനെ പിരാമൽ എന്റർപ്രൈസസ് (Piramal Enterprises) ഏറ്റെടുത്തത്. പിരാമൽ കാപിറ്റൽ ആന്റ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് (Piramal Capital and Housing Finance Limited) ഡിഎച്ച്എഫ്എല്ലുമായി ലയിക്കുമെന്നും സ്റ്റോക് എക്സ്ചേഞ്ചിൽ സമർപ്പിച്ച റെഗുലേറ്ററി ഫയലിങിൽ വ്യക്തമാക്കിയിട്ടുണ്ട്.

പിരാമൽ ഗ്രൂപ്പ് 38000 കോടി രൂപയാണ് ഡിഎച്ച്എഫ്എല്ലിന് നൽകിയത്. ഇതിൽ 34250 കോടി രൂപ പിരാമൽ കാപിറ്റൽ ആന്റ് ഹൗസിങ് ഫിനാൻസ് പണമായും നോൺ കൺവേർട്ടിബിൾ ഡിബഞ്ചറായും നൽകി. 3800 കോടി ഡിഎച്ച്എഫ്എല്ലിന്റെ പക്കലുള്ള കാഷ് ബാലൻസാണ്.

Latest Videos

undefined

പുതിയ കമ്പനി പിരാമൽ കാപിറ്റൽ ആന്റ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെടും. ഡിഎച്ച്എഫ്എൽ എന്ന പേര് ഇനിയില്ല. ലയന ശേഷം പുതിയ കമ്പനി 24 സംസ്ഥാനങ്ങളിൽ പത്ത് ലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകുമെന്നും പിരാമൽ ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

ഇൻസോൾവൻസ് ബാങ്ക്‌റപ്റ്റ്സി കോഡ് പ്രകാരം സാമ്പത്തിക സേവന വിഭാഗത്തിലെ ആദ്യത്തെ വിജയകരമായ റെസൊല്യൂഷനാണ് ഡിഎച്ച്എഫ്എല്ലിന്റേത്. പിരാമൽ ഗ്രൂപ്പ് ഡിഎച്ച്എഫ്എല്ലിനെ ഏറ്റെടുക്കുന്നതിനെ അനുകൂലിച്ച് വായ്പാ ദാതാക്കളിൽ 94 ശതമാനം പേരും വോട്ട് ചെയ്തു. 

ലയനത്തിന് ശേഷം കമ്പനിക്ക് 301 ബ്രാഞ്ചുകളുണ്ടാകും. 2338 ജീവനക്കാരും പത്ത് ലക്ഷത്തിലേറെ ഉപഭോക്താക്കളുമുണ്ടാകും. ഹൗസിങ് ഫിനാൻസ് സെഗ്മെന്റിൽ ഒരു മുൻനിരക്കാരാവാൻ ഇതിലൂടെ പിരാമൽ ഗ്രൂപ്പിന് സാധിക്കും. 

click me!