പല സംസ്ഥാനങ്ങളിലെയും തലവന്മാരോടും ജൂനിയർ മാനേജർമാരോടും ടീം ലീഡർമാരോടും ജോലി രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം. രാജിവയ്ക്കുന്നവർക്ക് രണ്ട് മാസത്തെ വേതനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
ദില്ലി: തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറക്കാനൊരുങ്ങി പേടിഎം. ജൂനിയർ ലെവലിലും മധ്യനിരയിലുമുള്ള 500 ഓളം പേരെയാണ് പിരിച്ചുവിടുന്നത്. കെവൈസി, ഒ2ഒ, റീട്ടെയ്ൽ, ട്രാൻസ്പോർട്ടേഷൻ വിഭാഗത്തിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
പല സംസ്ഥാനങ്ങളിലെയും തലവന്മാരോടും ജൂനിയർ മാനേജർമാരോടും ടീം ലീഡർമാരോടും ജോലി രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായാണ് വിവരം. രാജിവയ്ക്കുന്നവർക്ക് രണ്ട് മാസത്തെ വേതനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
undefined
ചെലവ് ചുരുക്കൽ പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലും കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമാണ് കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. രാജ്യമൊട്ടാകെയുള്ള ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്.
ഒരു ബില്യൺ ഡോളർ സമാഹരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് തൊട്ട് പിന്നാലെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നത്. ആകെയുള്ള ജീവനക്കാരിൽ അഞ്ച് ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്.