വിപണിയില്‍ പുറകോട്ട് പോയി: അന്താരാഷ്ട്ര വിപണി ലക്ഷ്യമിട്ട് ആഗോള ഭീമന്മാരുടെ സഹായം തേടാന്‍ പതഞ്ജലി

By Web Team  |  First Published Nov 11, 2019, 5:52 PM IST

ഇന്ത്യൻ വിപണിയിൽ സ്വദേശി ആയുർവേദ ഉൽപ്പന്നമെന്ന പ്രഖ്യാപനത്തോടെ കടന്നുവന്നതാണ് പതഞ്ജലി. ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം വിപണിയിലെ വൈദേശിക ആധിപത്യത്തോട് കിടപിടിക്കുന്ന തരത്തിൽ വളർന്നിരുന്നു. 


ദില്ലി: പ്രശസ്ത സ്വദേശി ബ്രാന്‍ഡായ പതഞ്ജലി ആയുര്‍വേദ് വിദേശ കമ്പനികളുമായി ചേർന്ന് പ്രവർത്തനം വ്യാപിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ വ്യാപാരം വികസിപ്പിക്കാൻ ഉദ്ദേശിച്ച് നാലോളം കമ്പനികളുമായി ചർച്ചയിലാണെന്ന് കമ്പനിയുടെ സിഇഒ ആചാര്യ ബാൽകൃഷ്ണ പറഞ്ഞു. എന്നാൽ, ഏത് അന്താരാഷ്ട്ര കമ്പനികളുമായാണ് ചർച്ച നടത്തിയതെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഇന്ത്യൻ വിപണിയിൽ സ്വദേശി ആയുർവേദ ഉൽപ്പന്നമെന്ന പ്രഖ്യാപനത്തോടെ കടന്നുവന്നതാണ് പതഞ്ജലി. ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം വിപണിയിലെ വിദേശ കമ്പനികളോട് കിടപിടിക്കുന്ന തരത്തിൽ വളർന്നിരുന്നു. എന്നാൽ, സമീപകാലത്ത് പതഞ്ജലിക്ക് തങ്ങളുടെ വിപണിയിലെ സ്വാധീനത്തില്‍ ഇടിവുണ്ടായി. ഇതിനിടെയാണ് അന്താരാഷ്ട്ര കമ്പനികളുമായി യോജിച്ച് പ്രവർത്തിക്കാനുള്ള തീരുമാനം.

Latest Videos

undefined

ആഡംബര ഉൽപ്പന്ന രംഗത്തെ ഫ്രഞ്ച് ഭീമൻ എൽഎംവിഎച്ച് മുൻപ് പതഞ്ജലിയിൽ ഓഹരികൾ വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഡിറ്റർജന്റ്, കേശ സംരക്ഷണം, സോപ്പ്, നൂഡിൽസ് എന്നിവയിലെല്ലാം 2018 ജൂലൈ മുതൽ 2019 ജൂലൈ വരെ പതഞ്ജലിയുടെ സ്വാധീനം താഴേക്ക് പോയി. ഈ കാലയളവിൽ ടൂത്ത്പേസ്റ്റ് വിപണിയിൽ മാത്രമാണ് വ്യാപാരം വർധിപ്പിക്കാൻ കമ്പനിക്ക് സാധിച്ചത്.

പതഞ്ജലിയുടെ 2019 സെപ്തംബർ മാസത്തെ വിറ്റുവരവ് 1,769 കോടിയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 1,576 കോടിയായിരുന്നു വിറ്റുവരവ്. കഴിഞ്ഞ രണ്ട് വർഷമായി കമ്പനിയുടെ വിറ്റുവരവ് താഴേക്കാണ്.

click me!