ഈ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പി.ഇ മത്തായി പറഞ്ഞു
രാജ്യത്തെ നോണ്‍-ബാങ്കിങ് ഫിനാന്‍സ് കമ്പനി (എന്‍ബിഎഫ്സി) കളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ്, പി.ഇ മത്തായിയെ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) ആയി നിയമിച്ചു. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (സിഒഒ) ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പുതിയ നിയമനം ജനുവരി ഒന്നു മുതല്‍ നിലവില്‍ വന്നതായും കമ്പനി അറിയിച്ചു.
ഈ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് പി.ഇ മത്തായി പറഞ്ഞു. ബിസിനസ്തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചും മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റിയും കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമായ കമ്പനിയാണിത്, അതിന്റെ പൈതൃകം കെട്ടിപ്പടുക്കി മുന്നോട്ട് പോവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മുത്തൂറ്റ് മാത്യു ഗ്രൂപ്പിന്റെ ഭാഗമാവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സവിശേഷമാണ്. മഹാമാരിക്കിടയിലും ന്യായമായ വളര്‍ച്ചയാണ് കമ്പനി കാണിക്കുന്നത്. അവസാന സാമ്പത്തിക വര്‍ഷത്തില്‍ എ യുഎമ്മില്‍ 21 ശതമാനം വളര്‍ ച്ചയോടൊപ്പം ലാഭത്തില്‍ 44 ശതമാനം വര്‍ധനയുണ്ടായതായാണ് കമ്പനിയുടെ ബിസിനസ് റിപ്പോര്‍ട്ട്. എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ ഞങ്ങള്‍ വിജയം കൈവരിക്കുന്നുവെന്ന് പറയാന്‍ ഇതെനിക്ക് അത്യന്തം സന്തോഷം നല്‍കുന്നു-പി.ഇ മത്തായി കൂട്ടിച്ചേര്‍ത്തു. മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡില്‍ ചേരുന്നതിന് മുമ്പ് മുത്തൂറ്റ് പ്രെഷ്യസ് മെറ്റല്‍സ് കോര്‍പ്പറേഷനന്‍ സിഇഒ, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ പി.ഇ മത്തായി വഹിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ജനറല്‍ മാനേജരായും സേവനമനുഷ്ഠിച്ചു.