ഇനി വന്‍ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും; ഒലിവ് കലിസ്റ്റ അപ്പാര്‍ട്ട്മെന്‍റ് സ്വന്തം പേരിലാക്കാം!

By Web Team  |  First Published Mar 11, 2020, 2:42 PM IST

കലിസ്റ്റയിലെ പ്രധാന ടവറായ 'അന്ന'യിലെ റെഡി ടു ഒക്യുപൈ അപ്പാര്‍ട്ട്മെന്‍റുകള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. 


കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനം മാത്രമല്ല കൊച്ചി, ആഘോഷങ്ങളുടെയും യുവത്വത്തിന്‍റെയും അവസരങ്ങളുടെയും നഗരം കൂടിയാണത്. കൊച്ചിയിലെ തന്നെ അതിവേഗ വളര്‍ച്ച പ്രകടമാക്കുന്ന നഗര ഭാഗമാണ് കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരം. അതിനാല്‍ ഈ മേഖലയില്‍ സ്ഥിര താമസമാക്കുന്നവര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഏറെ എളുപ്പമാണ്. ഇത് മനസ്സിലാക്കിയ നിര്‍മാണ രംഗത്തെ വര്‍ഷങ്ങളുടെ പാരമ്പര്യമുളള ഒലിവ് ബില്‍ഡേഴ്സ്, ഇന്‍ഫോപാര്‍ക്കിന് തൊട്ടടുത്ത്  ഒലിവ് കലിസ്റ്റയെന്ന അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സ് നിര്‍മിച്ചു. കൊച്ചിയോടൊപ്പം വളരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുളള മികച്ച ചോയിസായി ഒലിവ് കലിസ്റ്റ കാക്കനാടിന്‍റെ ഹൃദയഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്നു. 

കളക്ട്രേറ്റ്, രാജഗിരി കോളജ്, മാർത്തോമ കോളജ്, എറണാകുളം മെഡിക്കൽ സെന്റർ, ലുലുമാൾ എന്നിവയെല്ലാം കലിസ്റ്റയ്ക്ക് അടുത്താണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ വരാന്‍ പോകുന്ന ഇന്‍ഫോപാര്‍ക്ക് മെട്രോ സ്റ്റേഷന്‍ പ്രോജക്ടില്‍ നിന്ന് നടന്നുപോകാവുന്ന അത്ര സമീപമാണ് നിര്‍മിക്കുന്നത്. ഒലിവ് കലിസ്റ്റയ്ക്ക് അഞ്ച് ടവറുകളാണുളളത്. 740 അപ്പാർട്ട്‌മെന്റുകളും 11 ബംഗ്ലാവുകളും ഉള്‍പ്പെടുന്നതാണ് ഒലിവ് കലിസ്റ്റ പ്രോജക്ട്. ഒലിവ് അലീഷ, ഒലിവ് അന്ന, ഒലിവ് ആസ്ട്ര, ഒലിവ് അരിസ്റ്റ, ഒലിവ് അലീറ്റ എന്നിവയാണ് കലിസ്റ്റയിലെ അഞ്ച് ടവറുകൾ. 

Latest Videos

undefined

 

അന്നയും അലീറ്റയും നിങ്ങളെ കാത്തിരിക്കുന്നു

കലിസ്റ്റയിലെ പ്രധാന ടവറായ 'അന്ന'യിലെ റെഡി ടു ഒക്യുപൈ അപ്പാര്‍ട്ട്മെന്‍റുകള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ആസ്ട്ര, അരിസ്റ്റ, അലീറ്റ ടവറുകളില്‍ ഏതാനും യൂണിറ്റുകളും ബാക്കിയുണ്ട്. 1,799 ചതുരശ്ര അടി വിസ്തൃതിയുളള അപ്പാര്‍ട്ടുമെന്‍റുകളാണ് മൂന്ന് ടവറുകളിലായി പ്രിയപ്പെട്ട ഉടമകളെ കാത്തിരിക്കുന്നത്. കലിസ്റ്റയിലെ അലീഷ ടവറിന്‍റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 

വെറും അപ്പാര്‍ട്ട്മെന്‍റല്ല, ടൗണ്‍ഷിപ്പാണ്... 

ഒലിവ് ബില്‍ഡേഴ്സ് കാക്കനാട് 8.54 ഏക്കറില്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പാണ് ഒലിവ് കലിസ്റ്റ. അഞ്ച് ടവറുകളില്‍ അലീഷയാണ് ഏറ്റവും പ്രീമിയം ടവര്‍. സുഖകരവും ആഡംബര പൂര്‍വ്വമായ ജീവിതശൈലിക്ക് യോജിച്ച ടൗണ്‍ഷിപ്പായാണ് കലിസ്റ്റയെ ഒലിവ് ബില്‍ഡേഴ്സ് രൂപപ്പെടുത്തിയിരിക്കുന്നത്. അതിമനോഹരമായി നിര്‍മിച്ചിരിക്കുന്ന 100 അപ്പാര്‍ട്ട്മെന്‍റുകളാണ് അലീഷയിലുളളത്. അലീഷയിലെ 2BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 1350 സ്ക്വയര്‍ ഫീറ്റിലും 3BHK അപ്പാര്‍ട്ട്മെന്‍റുകള്‍ 1667,1772 സ്‌ക്വയർ ഫീറ്റിലും രൂപകൽപ്പന ചെയ്തിയിരിക്കുന്നവയാണ്. 

ഒലിവ് അലീഷയില്‍ ഓരോ ഫ്ലോറിലും പ്രീമിയം നിലവാരത്തിലാണ് ലോബികള്‍ ഒരുക്കിയിട്ടുണ്ട്. ഉന്നത നിലവാരത്തിലുളള ബ്രാന്‍ഡഡ് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് പ്രോജക്ടിന്‍റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ലിവിംഗ്, ഡൈനിംഗ് ഏരിയകളിൽ ആരുടെയും മനം കവരുന്ന വുഡൻ ഫ്ളോറിംഗാണ് നൽകിയിരിക്കുന്നത്. 

 

ഒലിവ് കലിസ്റ്റയെന്ന ഏറ്റവും മികച്ച ചോയ്സ്

കലിസ്റ്റ ടൗണ്‍ഷിപ്പില്‍ റിക്രിയേഷന് മാത്രമായി 40976 സ്‌ക്വയർ ഫീറ്റാണുളളത്. 15515 സ്‌ക്വയർ ഫീറ്റിലുള്ള ലാൻഡ് സ്‌കേപ്പിംഗ്, 19228 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള തടാകം, അതിന് ചുറ്റിലും കണ്ണിന് കുളിര്‍മ നല്‍കുന്ന ഫൗണ്ടൻ, 10247 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ക്ലബ് ഹൗസ്, 2104 ചിൽഡ്രൻസ് പ്ലേ ഏരിയ, 3243 സ്‌ക്വയർ ഫീറ്റിലുള്ള ബാഡ്മിന്റൺ കോർട്ട്, 1392 സ്‌ക്വയർ ഫീറ്റുള്ള സ്വിമ്മിംഗ് പൂൾ, 1561 സ്‌ക്വയർ ഫീറ്റ് ഡെക് ഏരിയ, മെഡിറ്റേഷൻ ഹാൾ, ഹെൽത്ത് ക്ലബ്, എൽഡേഴ്‌സ് കോർണർ, ബാർബിക്യൂ ഏരിയ, ആംഫി തീയേറ്റർ എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങളെല്ലാം ഈ ടൗൺഷിപ്പിന്‍റെ ഭാഗമാണ്.

കൊച്ചിയില്‍ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ തേടുന്നവർക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചോയ്‌സാണ് ഒലിവ് അലീഷ !. ടൗണ്‍ഷിപ്പിലെ തടാകവും മരങ്ങളും കുറ്റിച്ചെടികളും പുൽത്തകിടികളും ട്രോപ്പിക്കൽ ഗാർഡനും ചേര്‍ന്ന് നിങ്ങള്‍ക്ക് സ്വര്‍ഗ തുല്യമായ അനുഭവമാകും പ്രദാനം ചെയ്യുക.

ഒലിവിന്‍റെ മറ്റ് പ്രോജക്ടുകൾ

മൂന്നര ദശാബ്ദക്കാലത്തെ പാരമ്പര്യവുമായി, 1983 മുതൽ ഭവനനിർമാണരംഗത്തുള്ള ഒലിവ് ബിൽഡേഴ്‌സിന് കൊച്ചിയിലും കോട്ടയത്തും തിരുവനന്തപുരത്തുമായി ഇപ്പോൾ 10 പ്രോജക്ടുകളുണ്ട്. അക്കൂട്ടത്തിൽ നിർമാണത്തിലിരിക്കുന്നതും നിർമാണം പൂർത്തിയായതുമായ പ്രോജക്ടുകളുണ്ട്. 

തിരുവനന്തപുരത്ത് ടെക്‌നോപാർക്കിനടുത്തുള്ള ക്രസിഡയിലെ അപ്പാർട്ട്മെന്റുകൾ റെഡി ടു ഒക്യുപൈ വിഭാ​ഗത്തിൽ ഉൾപ്പെടുന്നവയാണ്. കൊച്ചിയിൽ ഇടപ്പള്ളിയിലെ ഇയാന്തയും കാക്കനാട്ടെ അന്നയും അലീഷയും കോട്ടയത്തെ സെലസ്റ്റിനയും ഉടൻ നിർമാണം പൂർത്തിയാകുന്നവയാണ്. ഇടപ്പള്ളിയിലെ ഒറാനിയയും തിരുവല്ലയിലെ ഒലിവ് കരിനീനയും നിർമാണം ആരംഭിച്ച പ്രോജക്ടുകളാണ്. അടുത്ത പ്രോജക്ട് തൃശൂരിലാണ്. 

ആദ്യമായി വീട് വാങ്ങുന്നവർക്ക് ഹൗസിംഗ് ലോൺ എടുക്കുമ്പോൾ പ്രധാന മന്ത്രി ആവാസ് യോജന (പിഎംഎവൈ) അനുസരിച്ചുള്ള സബ്‌സിഡിയും ലഭിക്കുന്നുണ്ട്.  ഉപഭോക്താക്കൾക്ക് ലോൺ എടുക്കുന്നതിനും അർഹരായവർക്ക് സബ്‌സിഡിയും ജിഎസ്ടിയിലെ ഇളവും ലഭ്യമാക്കുന്നതിനുമുള്ള എല്ലാവിധ പിന്തുണയും സഹായവും ഒലിവ് ബിൽഡേഴ്‌സ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക:

കൊച്ചി കോര്‍പ്പറേറ്റ് ഓഫീസ്: ഒലിവ് ഹൗസ്, 50/932 എ, ഇടപ്പള്ളി, കൊച്ചി- 682 024. 

തിരുവനന്തപുരം ഓഫീസ്: ടെക്നോപാര്‍ക്കിന് പിന്‍വശം, തിരുവനന്തപുരം.

Contact: +91 9020 900 700

Email: marketing@olivebuilder.com

Website: https://www.olivebuilder.com/projects/olive-kalista

click me!