സീമെൻസുമായി ഒല ധാരണയിലെത്തി: സ്വന്തം കാറുകളുമായി മുന്നോട്ട്; പ്ലാന്റ് തമിഴ്നാട്ടിൽ

By Web Team  |  First Published Jan 21, 2021, 9:47 PM IST

രാജ്യത്തെ ഏറ്റവും ആധുനികമായ പ്ലാന്റായിരിക്കും തമിഴ്നാട്ടിൽ ഒല നിർമ്മിക്കുകയെന്നാണ് വിവരം. 


ചെന്നൈ: തമിഴ്‌നാട്ടിൽ ഇലക്ട്രിക് കാർ നിർമ്മാണത്തിനായി സീമെൻസിന്റെ സാങ്കേതിക സഹായം തേടുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതായി ഒല കമ്പനി വ്യക്തമാക്കി. ഡിസംബറിലാണ് 2,400 കോടി രൂപ നിക്ഷേപിച്ച് സംസ്ഥാനത്ത് ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ പ്ലാന്റ് തുടങ്ങാനുള്ള കരാറിൽ തമിഴ്നാട് സർക്കാരും ഒല കമ്പനിയും ഒപ്പുവച്ചത്.

രാജ്യത്തെ ഏറ്റവും ആധുനികമായ പ്ലാന്റായിരിക്കും തമിഴ്നാട്ടിൽ ഒല നിർമ്മിക്കുകയെന്നാണ് വിവരം. 5000 റോബോട്ടുകളെ വിവിധ കാര്യങ്ങൾക്കായി ഇവിടെ നിയോഗിക്കും. സീമെൻസുമായി ഒപ്പുവച്ച കരാർ പ്രകാരം, സീമെൻസിന്റെ ഡിജിറ്റൽ ട്വിൻ ഡിസൈൻ ആന്റ് മാനുഫാക്ചറിങ് സൊല്യൂഷൻസിൽ ഒലയ്ക്ക് ആക്സസ് ഉണ്ടാവും. 

Latest Videos

തമിഴ്നാട്ടിലെ പ്ലാന്റ് തങ്ങളുടെ ആഗോള ഹബ്ബായി മാറുമെന്ന പ്രതീക്ഷയാണ് ഒലയുടെ ചെയർമാനും ഗ്രൂപ് സിഇഒയുമായ ഭവിഷ് അഗർവാൾ പങ്കുവച്ചത്. ഒലയുമൊത്ത് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സീമെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുനിൽ മാതൂറും സന്തോഷം പങ്കുവച്ചു. ഭാവിയുടെ ഫാക്ടറിയാണ് ഒലയുടെ കാഴ്ചപ്പാട്. അതിന് ഞങ്ങളുടെ ഡിജിറ്റൽ രംഗത്തെ അറിവുപയോഗിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

click me!