സ്റ്റാർട്ടപ്പിന് സൗഭാഗ്യം; അതിർത്തിയിൽ ചൈനക്കെതിരെ തൃശൂലവും സൂപ്പർ പഞ്ചും ഇനി ഇന്ത്യയുടെ ആയുധം

By Web Team  |  First Published Oct 18, 2021, 5:16 PM IST

വെടിക്കോപ്പുകൾ ഉപയോഗിക്കാൻ കഴിയാത്ത ഹിമാലയൻ മലനിരകളിൽ ചൈനയുടെ അതിക്രമം അവസാനിപ്പിക്കാനാണ് ഇത്


ദില്ലി: ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിൽ നിന്ന് പാഠം പഠിച്ച് ഇന്ത്യൻ സൈന്യം. ഇനി ചൈനയ്ക്ക് തൊടാനാവാത്ത വിധം അതിർത്തിയിലെ ഇത്തരം ഇടങ്ങളിൽ കരുത്ത് വർധിപ്പിക്കാനാണ് തീരുമാനം. ഇതിനായി നോയ്‌ഡയിലെ സ്റ്റാർട്ടപ്പ് കമ്പനി നിർദ്ദേശിച്ച പ്രകാരം തൃശൂലവും സൂപ്പർ പഞ്ചുമാണ് ഇന്ത്യ വാങ്ങുന്നത്.

വെടിക്കോപ്പുകൾ ഉപയോഗിക്കാൻ കഴിയാത്ത ഹിമാലയൻ മലനിരകളിൽ ചൈനയുടെ അതിക്രമം അവസാനിപ്പിക്കാനാണ് ഇത്. നോൺ ലെതൽ ആയുധങ്ങൾ വികസിപ്പിക്കാനും ചൈനയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാവുന്നവയാകണം ഇതെന്നും ഇന്ത്യൻ സൈന്യം നോയ്ഡയിലെ അപാസ്റ്റെറോൺ പ്രൈവറ്റ് ലിമിറ്റഡിനോട് ആവശ്യപ്പെട്ടിരുന്നു.

Latest Videos

undefined

Kerala Rain Updates| ജലം നിറഞ്ഞ് ഡാമുകൾ; ഇടുക്കി അണക്കെട്ട് നാളെ തുറക്കും, കെടിയു പരീക്ഷകൾ മാറ്റി

ഇത് മാത്രമല്ല, വേറെയും ആയുധങ്ങളുണ്ടെന്നാണ് കമ്പനി പറയുന്നത്. വജ്ര എന്ന പേരിൽ നിർമ്മിക്കുന്ന ആയുധം എതിരാളികളെ കുത്തിക്കീഴ്പ്പെടുത്താൻ കഴിയുന്നതും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളെയടക്കം ആക്രമിക്കാനാവുന്നതുമാണ്. ഇതിന് നിയന്ത്രിത തോതിൽ വൈദ്യുതി പ്രവഹിപ്പിക്കാനുള്ള ശേഷിയുമുണ്ട്.

എന്നാൽ സൈന്യത്തിന് കൊടുക്കുന്ന ഈ ആയുധങ്ങൾ ഒരു കാരണവശാലും പൊതുജനത്തിന് വിൽക്കില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. സൈന്യത്തിനും നീതിനിർവഹണ വിഭാഗങ്ങൾക്കും മാത്രമേ ഇത് വിൽക്കൂവെന്നും കമ്പനി നിലപാടെടുത്തിട്ടുണ്ട്.

click me!