ഇന്ത്യന്‍ വിപണിയുടെ വലിയതോതിലുളള ഭാവി വളര്‍ച്ചയും കമ്പനി പരിഗണിക്കുന്നുണ്ട്.
ദില്ലി: ഇലക്ടിക് വാഹനങ്ങളും അനുബന്ധ ഘടകമായ ബാറ്ററിയും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുളള സാധ്യതകള്‍ പരിഗണിച്ച് നിസാന്‍. ഇതിനായുളള പ്രാരംഭ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ തുടക്കം കുറിച്ചു.
ഒറഗഡത്തെ കാര്‍ നിര്‍മാണ ഫാക്ടറിയുടെ ഭാഗമായി വൈദ്യുത വാഹനങ്ങളും ബാറ്ററിയും നിര്‍മിക്കുന്നതിനുളള സാധ്യതയാണ് കമ്പനി പരിശോധിക്കുന്നത്. കയറ്റുമതി കൂടി ലക്ഷ്യമിട്ടുകൊണ്ടുളള ആലോചനകളാണ് നടന്നുവരുന്നത്. ഇതിനൊപ്പം ഇന്ത്യന്‍ വിപണിയുടെ വലിയതോതിലുളള ഭാവി വളര്‍ച്ചയും കമ്പനി പരിഗണിക്കുന്നുണ്ട്.
undefined
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാകുമെന്ന് നിസാന്‍ മോട്ടോര്‍ സിഒഒ അശ്വനി ഗുപ്ത വ്യക്തമാക്കി. രാജ്യത്ത് നിന്നുളള ചരക്ക് ഗതാഗതം, നിര്‍മാണത്തിനുളള ഘടക സമഗ്രികളുടെ ലഭ്യത, നിര്‍മാണ ചെലവ്, നിക്ഷേപ സാഹചര്യം എന്നിവയും കമ്പനി വിശദമായി പഠന വിധേയമാക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona