അരക്കോടിയിലധികം വിലവരുന്ന ബെന്‍സ് കാര്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കിക്കൊണ്ടാണ് എകെ ഷാജി അനീഷ് രാധാകൃഷ്ണനെ അമ്പരപ്പിച്ചിരിക്കുന്നത്
പരസ്പരം സ്നേഹത്തിലും ബഹുമാനത്തിലും ഒത്തുചേർന്ന് പോവണ്ട ഇടങ്ങളാണ് തൊഴിലിടങ്ങളില്‍, ജോലി ചെയ്യുന്ന സ്വന്തം സ്ഥാപനത്തിൽ നിന്ന് സേവനത്തിന്റെ പേരിൽ ജീവനക്കാർക്ക് സമ്മാനം കൊടുക്കുന്നത് പതിവ് കാഴ്ച്ചയാണ്. എന്നാൽ ജോലി ചെയുന്ന സ്ഥാപനത്തിന്റെ ഉടമ, ഒരു ബെൻസ് കാർ സമ്മാനമായി നൽകിയാൽ എങ്ങനെ ഉണ്ടാകും.. അത്തരത്തിൽ സ്വപ്ന സമാനമായ ഒരു സമ്മാന വിതരണം നമ്മുടെ നാട്ടിലവും നടന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെ റീട്ടെയിൽ വ്യാപാര രംഗത്തെ മുൻനിരക്കാരായ മൈ ജിയുടെ ചെയർമാനും എംഡിയുമായ എ.കെ.ഷാജിയാണ് ഒപ്പം ജോലി ചെയുന്നയാൾക്ക് ബെൻസ് കാർ സമ്മാനമായി നൽകിയത്. മൈ ജി ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫിസർ കോഴിക്കോട് സ്വദേശി സി.ആർ.അനീഷിനാണ് ബെൻസിന്റെ ചെറു എസ്‍യുവി ജിഎൽഎ സമ്മാനമായി ലഭിച്ചത്. കാൽനൂറ്റാണ്ടോളമായി ഷാജിയോടൊപ്പം നടത്തിയ ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ് അനീഷിനെ സമ്മാനാർഹനാക്കിയത്. കഴിഞ്ഞ ദിവസം റിസോർട്ടിൽ നടന്ന ജീവനക്കാരുടെ കുടുംബ സംഗമത്തിൽ അപ്രതീക്ഷിതമായാണ് അനീഷിനെ തേടി കാർ എത്തിയത്. അരക്കോടിയിലധികം വിലവരുന്ന ബെന്‍സ് കാര്‍ സര്‍പ്രൈസ് സമ്മാനമായി നല്‍കിക്കൊണ്ടാണ് എകെ ഷാജി അനീഷ് രാധാകൃഷ്ണനെ അമ്പരപ്പിച്ചിരിക്കുന്നത്. മെഴ്സിഡസ് ബെൻസ് ജി.എൽ.എ 220 സമ്മാനമായി നൽകിയിട്ടുള്ളത്.
"പ്രിയപ്പെട്ട അനി, കഴിഞ്ഞ 22 വർഷങ്ങളായി എനിക്ക് ശക്തമായ പിന്തുണയുമായി നിങ്ങൾ എനിക്കൊപ്പമുണ്ട്. നിങ്ങളുടെ പുതിയ യാത്ര പങ്കാളിയെ ഏറെ ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന കുറിപ്പോടെ മൈജി എംഡിയാണ് ഈ സന്തോഷം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. മൈ ജി എന്ന ബ്രാൻഡ് ആരംഭിക്കും മുൻപ് തന്നെ ഷാജിക്കൊപ്പം ഉണ്ടായിരുന്നയാളാണ് അനീഷ്. ബ്രാൻഡിന്റെ വളർച്ചയിൽ ഒപ്പം ഉണ്ടായിരുന്ന വ്യക്തിയോടുള്ള കരുതൽ എന്ന നിലയിലാണ് സഹപ്രവർത്തകർ ഷാജിക്ക എന്നു വിളിക്കുന്ന ഷാജി സമ്മാനം നൽകിയത്. മാര്‍ക്കറ്റിങ്, പ്രൊജക്റ്റ് ആന്‍ഡ് മെയിന്റനെന്‍സ് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന അനീഷ് പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത് മുതലുള്ള ഒട്ടേറെ കാര്യങ്ങള്‍ക്കും നേതൃത്വം വഹിക്കുന്ന വ്യക്തിയാണ്. ഇതാദ്യമായല്ല മൈ ജി ജീവനക്കാർക്ക് കാറുകൾ വാങ്ങി നൽകുന്നത്. 2 വർഷം മുൻപ് 6 ജീവനക്കാര്‍ക്ക് ഒരുമിച്ചു കാറുകള്‍ സമ്മാനമായി നല്‍കിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നിറഞ്ഞ മനസോടെ ജീവനക്കാര്‍ ജോലിയെടുത്താല്‍ മാത്രമേ ഏതൊരു സ്ഥാപനത്തിനും വളര്‍ച്ചയുണ്ടാകൂ എന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. വിദേശയാത്രകള്‍ ഉള്‍പ്പടെ ഒട്ടേറെ ഓഫറുകള്‍ എല്ലാ വര്‍ഷവും ജീവനക്കാർക്ക് നല്‍കുന്നുണ്ട്. ലോക്ഡൗണ്‍ കാലത്ത് ഷോറൂമുകൾ അടച്ചിട്ടപ്പോൾ ഭക്ഷ്യ കിറ്റുകളും മറ്റും ജീവനക്കാരുടെ വീടുകളിലെത്തിക്കാന്‍ സിഎംഡി തന്നെ മുന്നിട്ടിറങ്ങിയിരുന്നു.