125 കോടി രൂപയുടെ എന്‍സിഡി ഇഷ്യു ചെയ്ത് മുത്തൂറ്റ് മിനി ഫിനാന്‍സേഴ്സ് ലിമിറ്റഡ്

By Web Team  |  First Published Apr 17, 2021, 1:01 PM IST

14-മത് എന്‍സിഡി ഇഷ്യുവിലൂടെ ആകെ 125 കോടി രൂപയാണ് സമാഹരിക്കുന്നത്.



സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ നോൺ കൺവേർട്ടിബിൾ ഡിബഞ്ചേഴ്‌സ് (എൻസിഡി) അഥവാ ഓഹരികളാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ നൽകുന്നതിലൂടെ  125 കോടി രൂപ സമാഹരിക്കുവാൻ മുത്തൂറ്റ് മിനി ഫിനാന്‍സേഴ്സ് ലിമിറ്റഡ്. 14-മത് എന്‍സിഡി ഇഷ്യുവിലൂടെ ആകെ 125 കോടി രൂപയാണ് സമാഹരിക്കുന്നത്. 125 കോടി രൂപയുടെ അധിക സമാഹരണ ഓപ്ഷന്‍ ഉള്‍പ്പെടെ മൊത്തം 250 കോടി രൂപ വരെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. 14ാമത് എന്‍സിഡി ഇഷ്യൂവില്‍ എന്‍സിഡികളുടെ സബ്സ്ക്രിപ്ഷനായി വിവിധ ഓപ്ഷനുകളിലായി പ്രതിവര്‍ഷം 9.00% മുതല്‍ 10.25% വരെയുള്ള കൂപ്പണ്‍ നിരക്കുകളില്‍ വരുമാനം വാഗ്ദാനം ചെയ്യുന്നു. 

എൻ‌സിഡികളുടെ ഓരോ ഓപ്ഷനുകളുടെയും നിബന്ധനകൾ ചുവടെ നൽകിയിരിക്കുന്നു

Latest Videos

undefined

സ്വര്‍ണ്ണ വായ്പാ മേഖലയിലെ നിക്ഷേപം സ്വീകരിക്കാത്ത എന്‍ബിഎഫ്സിയായ മുത്തൂറ്റ് മിനി ഫിനാന്‍സേഴ്സ് ലിമിറ്റഡ് (എംഎംഎഫ്എല്‍)  1000 രൂപ മുഖവിലയുള്ള സെക്യൂര്‍ഡ്, നോണ്‍ സെക്യൂര്‍ഡ് ഡിബഞ്ചറുകളുടെ (എന്‍സിഡി) പബ്ലിക് ഇഷ്യൂ തുടങ്ങി. ഇഷ്യൂ ഏപ്രില്‍ 23-ന് അവസാനിക്കും. നേരത്തേ അവസാനിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്. ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുക, വായ്പാ ധനസഹായ വിതരണം, കമ്പനി കടം എടുത്തിട്ടുള്ള മുതലിന്‍റെയും പലിശയുടെയും തിരിച്ചടവ്/മുൻകൂർ തിരിച്ചടവ് എന്നിവയ്ക്കായി വിനിയോഗിക്കും. എന്‍സിഡി ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്യുന്നതാണ്. 2020 ഡിസംബർ 31 ലെ കണക്കനുസരിച്ച് , ഇന്ത്യയിലുടനീളം 804 ശാഖകളുണ്ട്  മുത്തൂറ്റ് മിനി ഫിനാന്‍സേഴ്സ് ലിമിറ്റഡിന്. 


 

click me!