കെയര്‍ റേറ്റിങ് ട്രിപ്പ്ള്‍ ബി സ്റ്റേബിളില്‍ നിന്നും ട്രിപ്പ്ള്‍ പ്ലസ് സ്റ്റേബിള്‍ ആയി ഈയിടെ റേറ്റിങ്ങ് ഉയര്‍ത്തിയിരുന്നു.
മുത്തൂറ്റ് മിനി കടപ്പത്രങ്ങൾക്കും ലോണുകൾക്കും ഉയര്‍ന്ന റേറ്റിങ്. കെയര്‍ റേറ്റിങ്ങിനു പിന്നാലെ മുന്‍നിര റേറ്റിങ് ഏജന്‍സിയായ ഇന്ത്യാ റേറ്റിങ്സ് ആൻറ് റിസര്‍ച്ചും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന്റെ കടപ്പത്രങ്ങളുടെയും, ബാങ്ക് വായ്പകളുടെയും റേറ്റിംഗ് ഉയര്‍ത്തി. ട്രിപ്പ്ള്‍ ബി പ്ലസ് സ്റ്റേബ്‌ളായി ആണ് റേറ്റിങ് ഉയര്‍ത്തിയത്. കെയര്‍ റേറ്റിങ് ട്രിപ്പ്ള്‍ ബി സ്റ്റേബിളില്‍ നിന്നും ട്രിപ്പ്ള്‍ പ്ലസ് സ്റ്റേബിള്‍ ആയി ഈയിടെ റേറ്റിങ്ങ് ഉയര്‍ത്തിയിരുന്നു. മതിയായ പണലഭ്യതയും മൂലധന പിന്‍ബലവും സ്വര്‍ണ പണയ രംഗത്തെ ദീര്‍ഘകാല പ്രവര്‍ത്തന പരിചയവുമാണ് പ്രതികൂല സാഹചര്യത്തിലും റേറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചത്.കോവിഡ് പ്രതിസന്ധിയിലും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ടു തവണ റേറ്റിങ് ഉയര്‍ത്താനായത് കമ്പനിയുടെ നേട്ടമാണ്. വെല്ലുവിളികളിലുടെ കടന്നു പോകുമ്പോഴും മികച്ച മുന്നേറ്റമുണ്ടാക്കാനുള്ള കമ്പനിയുടെ കരുത്തും അനുഭവ സമ്പത്തുമാണ് ക്രെഡിറ്റ് റേറ്റിങ് ഉയർത്തിയതിലുടെ പ്രതിഫലിച്ചിരിക്കുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറയുന്നു. കുടുതൽ മെച്ചപ്പെട്ട് സേവനങ്ങൾ ഉപഭോക്താക്കളിലെത്തിക്കാൻ ഇത് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വായ്പാ വിപണിയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളിൽ ഒന്നാണ് ഇന്ത്യാ റേറ്റിങ്‌സ് ആന്റ് റിസര്‍ച്ച്. ചീഫ് ഫിനാന്‍സ് ഓഫീസര്‍ ആന്‍ മേരി ജോര്‍ജ്, ചെയര്‍പേഴ്‌സണ്‍ നിസി മാത്യു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. ഇ മത്തായി, മാര്‍ക്കറ്റിംഗ് ഹെഡ് കിരണ്‍ ജെയിംസ്, കമ്പനി സെക്രട്ടറി കെ എസ് സ്മിത എന്നിവര്‍ ക്രെഡിറ്റ് റേറ്റിങ് പ്രഖ്യാപനത്തിൽ പങ്കെടുത്തു