വാഹന വിൽപ്പനയിൽ വൻ വളർച്ച രേഖപ്പെടുത്തി മാരുതി സുസുക്കി

By Web Team  |  First Published Jan 1, 2021, 6:12 PM IST

2020 ഡിസംബറിൽ കമ്പനി 9,938 യൂണിറ്റുകൾ കയറ്റുമതി ചെയ്തതായി എംഎസ്ഐ പ്രസ്താവനയിൽ പറഞ്ഞു.


മുംബൈ: ഓട്ടോമൊബൈൽ മേജർ മാരുതി സുസുക്കി ഇന്ത്യ (എം എസ് ഐ) 2020 ഡിസംബറിൽ മൊത്തം വിൽപ്പനയിൽ 20% വർദ്ധനവ് രേഖപ്പെടുത്തി. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 2020 ഡിസംബറിൽ മൊത്തം 160,226 യൂണിറ്റാണ് വിൽപ്പന നടത്തിയത്.

ന‌ടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 495,897 യൂണിറ്റ് വിൽപ്പന നടത്തിയപ്പോൾ കമ്പനി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേടിയ വളർച്ച 13.4 ശതമാനമാണ്.

Latest Videos

undefined

മൊത്തം വിൽപ്പനയിൽ 146,480 യൂണിറ്റിന്റെ ആഭ്യന്തര വിൽപ്പനയും മറ്റ് ഒഇഎമ്മുകൾക്ക് (Original equipment manufacturer) 3,808 യൂണിറ്റുകളും വിൽപ്പന നടത്തി. 2020 ഡിസംബറിൽ കമ്പനി 9,938 യൂണിറ്റുകൾ കയറ്റുമതി ചെയ്തതായി എംഎസ്ഐ പ്രസ്താവനയിൽ പറഞ്ഞു.

മൂല്യ ശൃംഖലയിലുടനീളമുള്ള എല്ലാ അംഗങ്ങളുടെയും ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയിൽ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി പറഞ്ഞു. എല്ലാ നിർമ്മാണ, വിൽപ്പന, സേവന പ്രവർത്തനങ്ങളും ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമായുള്ള എല്ലാ സുരക്ഷാ ആവശ്യകതകളുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതായും കമ്പനി വ്യക്തമാക്കി. 

click me!