ഈസ്റ്റേണ്‍ ഗ്രൂപ്പിനെ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്‌ല ഫുഡ്സ് ഏറ്റെടുക്കുന്നു

By Web Team  |  First Published Sep 6, 2020, 9:23 PM IST

ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഈസ്‌റ്റേണിന്റെ 67.8 ശതമാനം ഉടമസ്ഥാവകാശം ഓര്‍ക്‌ലയുടെ കൈവശമാകും.


തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സു​ഗന്ധവ്യഞ്ജന - ഭക്ഷ്യോൽപ്പന്ന വിപണന കമ്പനിയായ ഈസ്റ്റേണ്‍ ഗ്രൂപ്പിനെ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്‌ല ഫുഡ്സ് ഏറ്റെടുക്കുന്നു. ഈസ്‌റ്റേണ്‍ ഗ്രൂപ്പിന്റെ 67.8 ശതമാനം ഷെയറുകളാണ് ഓര്‍ക്‌ല സ്വന്തമാക്കുന്നത്. ഓര്‍ക്ലയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനിയായ എംടിആര്‍ ഫുഡ്സ് വഴിയാണ് ഇടപാട് നടക്കുന്നത്.

ഈസ്റ്റേണ്‍ കമ്പനിയുടെ 74 ശതമാനം ഓഹരിയും മീരാന്‍ കുടുംബത്തിന്റെ കൈവശമാണ്. ശേഷിക്കുന്ന 26 ശതമാനം ഓഹരി വിദേശ കമ്പനിയായ മക് കോര്‍മിക് ഇന്‍ഗ്രീഡിയൻസിന്റെ പക്കലാണ്. മീരാന്‍ കുടുംബാംഗങ്ങളുടെ പക്കല്‍നിന്ന് 41.8 ശതമാനം ഓഹരിയും മക് കോര്‍മിക്കിന്റെ മുഴുവന്‍ ഓഹരിയും ഓര്‍ക്‌ല വാങ്ങും. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഈസ്‌റ്റേണിന്റെ 67.8 ശതമാനം ഉടമസ്ഥാവകാശം ഓര്‍ക്‌ലയുടെ കൈവശമാകും.

Latest Videos

ഈ ന‌ടപടികൾക്ക് ശേഷം എംടിആർ ഈസ്റ്റേൺ ലയനത്തിലേക്ക് നീങ്ങും. ഇത്തരത്തിൽ ലയിച്ചുണ്ടാകുന്ന കമ്പനിയിൽ ഓർക്ലയ്ക്ക് 90.01 ശതമാനം ഓഹരിയും ഫിറോസ് മീരാൻ സഹോദരങ്ങൾക്ക് 9.99 ശതമാനം ഓഹരിയും ഉണ്ടാകും. മൊത്തം 1,356 കോടി രൂപയുടെ ഇടപാടാണ് നടക്കുന്നത്. 

click me!