മാരുതിയും പ്ലാന്‍റുകള്‍ അടച്ചിടാനൊരുങ്ങുന്നു, ഓട്ടോമൊബൈല്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷം

By Web Team  |  First Published Sep 4, 2019, 2:21 PM IST

 മാരുതിയുടെ ഓഹരി വിലയും  കാറുകളുടെ വില്പനയും കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് തീരുമാനം.


ദില്ലി: മാരുതിയുടെ മനോസറിലെയും ഗുഡ്ഗാവിലെയും പ്ളാന്റുകൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബർ 7 , 9 തിയതികളിലാണ് പ്ളാന്റുകൾ അടക്കുക. നേരത്തെ ഹ്യൂണ്ടയ്‍യും ടൊയോട്ടയും പ്രതിസന്ധികളെ തുടര്‍ന്ന് പ്ലാന്‍റുകള്‍ അടച്ചിട്ടിരുന്നു. 

ഈ ദിവസങ്ങളിൽ പ്ളാന്റിൽ ഒരു തരത്തിലുള്ള പ്രവർത്തനവും ഉണ്ടാകില്ല. മാരുതിയുടെ ഓഹരി വിലയും  കാറുകളുടെ വില്പനയും കുത്തനെ കുറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാർ വിപണിയിൽ വലിയ തകർച്ചയാണ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാതത്തിൽ ഉണ്ടായത്. 

Latest Videos

click me!