വെറുംവാക്ക് കൊണ്ട് പ്രതിസന്ധി മറികടക്കാനാവില്ല: മാരുതി സുസുകി ഇന്ത്യ ചെയർമാൻ, വെട്ടിലായി സർക്കാർ

By Web Team  |  First Published Aug 25, 2021, 7:38 PM IST

വിൽപന ഉയരണമെങ്കിൽ അതിന് ആവശ്യമായ നടപടിയും വേണം. കാർ ഒരു ആഡംബര വസ്തുവാണെന്നും അത് ധനികർക്ക് മാത്രമുള്ളതുമാണെന്ന ധാരണയാണോ പ്രശ്നമെന്ന് ചിന്തിക്കേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ദില്ലി: രാജ്യത്തെ വാഹന വ്യവസായ മേഖലയ്ക്ക് കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ സാധിക്കുന്ന തരത്തിലുള്ള നടപടികളാണ് വേണ്ടതെന്ന് മാരുതി സുസുകി ഇന്ത്യ ചെയർമാൻ ആർ സി ഭാർഗവ. വെറും വാക്കുകൾ കൊണ്ട് പ്രതിസന്ധി മറികടക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുദ്യോഗസ്ഥർ വാഹന വിപണിയെ ശക്തിപ്പെടുത്തുമെന്ന് പറയുന്നുണ്ട്, എന്താണ് ചെയ്തതെന്ന് ചോദിച്ചാൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വാഹന വിപണി വലിയ പ്രതിസന്ധി ഘട്ടത്തിലാണ്. പരമ്പരാഗത എഞ്ചിനുകൾ കൊണ്ടോ, സിഎൻജി, ബയോഫ്യുവൽ, ഇലക്ട്രോണിക് വാഹനങ്ങൾ ഇവയൊന്നും കൊണ്ട് പ്രതിസന്ധിയെ മറികടക്കാനാവില്ല. ഉപഭോക്താക്കൾക്ക് ഇത് വാങ്ങാനുള്ള ശേഷിയുണ്ടോയെന്ന ചോദ്യത്തിനുള്ള പരിഹാരമാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

undefined

കഴിഞ്ഞ കുറേക്കാലമായി ഈ വ്യവസായ മേഖല പിന്നോട്ട് പോവുകയാണ്. വാക്കുകൾ കൊണ്ട് മാത്രം ഇതിനെ മറികടക്കാനാവുമോയെന്ന് ഞാൻ ഭയക്കുന്നു. വിൽപന ഉയരണമെങ്കിൽ അതിന് ആവശ്യമായ നടപടിയും വേണം. കാർ ഒരു ആഡംബര വസ്തുവാണെന്നും അത് ധനികർക്ക് മാത്രമുള്ളതുമാണെന്ന ധാരണയാണോ പ്രശ്നമെന്ന് ചിന്തിക്കേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കണക്കുകൾ നമ്മുടെ മുന്നിൽ തന്നെയുണ്ട്. എന്നാലും ഇതുവരെ അത് പരിഹരിക്കാനുള്ള നടപടികൾ എടുത്തിട്ടില്ല. വ്യവസായ മേഖലയുടെ പിന്നോട്ട് പോക്ക് കുറേക്കാലമായുള്ളതാണ്. ഇന്ത്യയിൽ കാർ വിപണി ഒരു മാതൃകാ വിപണിയായതും വളരാൻ തുടങ്ങിയതും മാരുതി നിലവിൽ വന്ന ശേഷമാണെന്ന് ഓർമ്മപ്പെടുത്താനും ഭാർഗവ മറന്നില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!