കാർ വാങ്ങുന്നയാളുടെ സ്ഥലം, ആവശ്യം, ദൈനംദിന യാത്രാദൂരം, വായ്പാ വിവരങ്ങൾ എന്നീ ഘടകങ്ങളോട് പെട്രോൾ/ഡീസൽ മോഡൽ കാറുകളുടെ വിലയും മറ്റു ചെലവുകളും താരതമ്യം ചെയ്ത് പെട്രോൾ കാറുകൾ ഡീസൽ കാറുകളേക്കാൾ എത്രത്തോളം ലാഭകരമാണെന്ന് മാരുതിയുടെ ഓൺലൈൻ കോസ്റ്റ് കാൽകുലേറ്റർ ഉപഭോക്താക്കൾക്ക് വ്യക്തമാക്കി നൽകുന്നു
"കാൽകുലേറ്റ് കിയാ ക്യാ?" - പുതുതായി കാർ വാങ്ങാനൊരുങ്ങുന്നവരോട് മാരുതിയുടെ ചോദ്യമാണ്; "നിങ്ങൾ നന്നായി കണക്കുകൂട്ടിയോ?" എന്ന്! നിങ്ങളുടെ ആവശ്യങ്ങളും വിപണിയിലെ പുതുമകളും ആധുനിക സംവിധാനങ്ങളും വിലയും ഒക്കെ നന്നായി കണക്കുകൂട്ടി വേണം നിരവധി ബ്രാൻ്റുകൾക്കും മോഡലുകൾക്കും ഇടയിൽ നിന്നും നമുക്കിണങ്ങുന്നൊരു വാഹനം കണ്ടെത്താൻ. അതിനായി ഒരു ഓൺലൈൻ കോസ്റ്റ് കാൽകുലേറ്റർ തന്നെ പുറത്തിറക്കിയിരിക്കുകയാണ് മാരുതി. കാർ വാങ്ങുന്നതിൻ്റെ കാരണങ്ങളും കാർ വാങ്ങുന്നതുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളും ഒക്കെ കോർത്തിണക്കിയുള്ള ഒരു ചോദ്യാവലിയോടെ ഈ കാൽകുലേറ്റർ പെട്ടെന്ന് വിശകലനം ചെയ്തു തരും, നമുക്ക് ഏതു തരം കാർ വേണമെന്ന്.
പൊതുഗതാഗത സംവിധാനങ്ങൾക്ക് പകരം യാത്രകൾക്കായി സ്വന്തം വാഹനത്തെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്ന സമയമാണിത്. അതുകൊണ്ടു തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി പാസഞ്ചർ കാർ വിപണിയിൽ വലിയ മുന്നേറ്റമാണ് നടക്കുന്നത്. ഇങ്ങിനെ അത്യാവശ്യങ്ങൾക്കായി ഒരു വാഹനം വാങ്ങേണ്ടി വരുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. സുരക്ഷ, ഇന്ധനക്ഷമത തുടങ്ങി വാങ്ങാൻ ഉദ്ദേശിക്കുന്ന വാഹനത്തിൻ്റെ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ വരെയുള്ള വിവിധ വശങ്ങൾ പരിഗണിച്ച് വേണം സ്വന്തമായി ഒരു കാർ തിരഞ്ഞെടുക്കാൻ.
undefined
സർക്കാർ കൊണ്ടുവന്നിട്ടുള്ള BS 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനം. ഇന്ത്യൻ വാഹന വിപണിയെ മാറ്റിമറിക്കുന്ന, ഡീസൽ കാറുകളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന, ഒന്നാണിത്. പൊതുവെ വില കൂടുതലും പരിപാലനത്തിന് ചെലവു കൂടുതലും ആണെങ്കിലും ഡീസലിൻ്റെ വിലക്കുറവാണ് ആളുകളെ ഡീസൽ വാഹനങ്ങളിലേക്ക് ഇതുവരെ ആകർഷിച്ചിരുന്ന മുഖ്യ ഘടകം. എന്നാൽ ഡീസലിൻ്റെയും പെട്രോളിൻ്റെയും വിലയിലെ അന്തരം തീരെ കുറഞ്ഞതോടെ വാഹനം വാങ്ങുന്നതിൽ ആ ലാഭം അപ്രസക്തമായി. ഒപ്പം BS 6 മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഡീസൽ എഞ്ചിനുകൾക്ക് നൽകേണ്ട വലിയ വിലയും ഉയർന്ന മെയിൻ്റനൻസ് ചെലവും കൂടിയാകുമ്പോൾ വലിയ നഷ്ടമാണ് ഡീസൽ കാറുകൾ വാങ്ങുക എന്നത്. ഒപ്പം BS 6 മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പെട്രോൾ എഞ്ചിനുകൾ കാഴ്ച വയ്ക്കുന്ന ഇന്ധനക്ഷമത കൂടിയാകുമ്പോൾ ലാഭമേതെന്ന ചോദ്യം തന്നെ അസ്ഥാനത്താകും!
ഇക്കാര്യം ഓരോ ഉപഭോക്താവിൻ്റേയും പ്രത്യേകമായ ആവശ്യങ്ങളെയും ബഡ്ജറ്റിനേയും മുൻനിർത്തി കൃത്യമായ കണക്കുകളോടെ കാർ വാങ്ങുന്നവർക്ക് വിശദീകരിച്ചു നൽകുകയാണ് മാരുതി. കാർ വാങ്ങുന്നയാളുടെ സ്ഥലം, ആവശ്യം, ദൈനംദിന യാത്രാദൂരം, വായ്പാ വിവരങ്ങൾ എന്നീ ഘടകങ്ങളോട് പെട്രോൾ/ഡീസൽ മോഡൽ കാറുകളുടെ വിലയും മറ്റു ചെലവുകളും താരതമ്യം ചെയ്ത് പെട്രോൾ കാറുകൾ ഡീസൽ കാറുകളേക്കാൾ എത്രത്തോളം ലാഭകരമാണെന്ന് മാരുതിയുടെ ഓൺലൈൻ കോസ്റ്റ് കാൽകുലേറ്റർ ഉപഭോക്താക്കൾക്ക് വ്യക്തമാക്കി നൽകുന്നു.
അതുകൊണ്ടുതന്നെ ഡീസൽ എഞ്ചിനുകളോട് പൂർണ്ണമായും വിടപറയുകയുമാണ് മാരുതി. പുതിയ കാറുകളിലൊന്നും ഇനി ഡീസൽ എഞ്ചിൻ മോഡലുകൾ ഉണ്ടായിരിക്കുകയില്ലെന്ന് മാരുതി പ്രഖ്യാപിച്ചുകഴിഞ്ഞു. മികച്ച ഇന്ധനക്ഷമതക്കും ആധുനിക മാനദണ്ഡങ്ങൾക്കും അനുസൃതമായി വാഹനവിപണിയെ പുതുക്കിപ്പണിയുന്നതിൽ ഒരു പുതിയ ചുവടുകൂടി മുന്നോട്ടു വയ്ക്കുകയാണ് ഈ നിലപാടിലൂടെ മാരുതി.