ഇനി ലോകത്തിന്റെ ഏതു കോണിൽ നിന്നും വീട്ടിലെ ഉപകരണങ്ങൾ നിയന്ത്രിക്കാം

By Web Team  |  First Published Aug 13, 2021, 2:50 PM IST

വീട്ടിലെ ലൈറ്റുകൾ, ഫാനുകൾ, സ്വിച്ചുകൾ, വാട്ടർ ഹീറ്ററുകൾ എന്നിങ്ങിനെ എന്തിനേയും എത്ര ദൂരെയിരുന്നായാലും നിയന്ത്രിക്കാവുന്ന സ്മാർട്ട് ഹോം ഓട്ടോമേഷൻ സംവിധാനമാണ് Polycab HOHM automation. ഇതിലൂടെ എവിടെയിരുന്നും എപ്പോഴും നിങ്ങളുടെ വീട്ടിലെ ഇലക്ട്രിക്കൽ  ഉപകരണങ്ങളെ നിയന്ത്രിക്കാനും സൗകര്യങ്ങൾ ഉറപ്പാക്കാനുമാകും


ഉയർന്ന ശമ്പളം ലക്ഷ്യമിട്ട് വിദേശത്ത് ജോലി അന്വേഷിക്കുന്നവരുടെ എണ്ണം കൂടി വരികയാണ് ഇന്ന്. എന്നാൽ വരുമാനവും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുമ്പോഴും നാട്ടിലുള്ള വീടിൻറെയും അവിടെയുള്ള വിലയേറിയ ഉപകരണങ്ങളുടെയും പരിപാലനവും എപ്പോഴും ആശങ്കകൾക്ക് ഇടയാക്കും. ഏറെ കാലം ഉപയോഗിക്കാതെ ഇരുന്നാൽ കേടാകാൻ സാധ്യതയുള്ള ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങളാണ് ഇത്തരത്തിൽ പലരുടെയും ഉറക്കം കെടുത്തുന്നത്. 

ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ് Polycab HOHM Automation ഒരുക്കുന്നത്. നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉള്ള ഒരു ആപ്പുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാവുന്ന സെൻസറുകൾ വീട്ടിലെ ഉപകരണങ്ങളുമായി ഘടിപ്പിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഇതുവഴി വീട്ടിലെ ലൈറ്റുകൾ, ഫാനുകൾ, സ്വിച്ചുകൾ, വാട്ടർ ഹീറ്ററുകൾ എന്നിങ്ങിനെ എന്തിനേയും എത്ര ദൂരെയിരുന്നായാലും നിയന്ത്രിക്കാവുന്ന സ്മാർട്ട് ഹോം ഓട്ടോമേഷൻ സംവിധാനം ആണിത്. ഇതിലൂടെ എവിടെയിരുന്നും എപ്പോഴും നിങ്ങളുടെ വീട്ടിലെ ഇലക്ട്രിക്കൽ  ഉപകരണങ്ങളെ നിയന്ത്രിക്കാനും സൗകര്യങ്ങൾ ഉറപ്പാക്കാനുമാകും. Polycab HOHM Automation ഉപയോഗിച്ച് ഫാനുകളും ലൈറ്റുകളും മുതൽ ഏറ്റവും ആധുനിക ഉപകരണങ്ങൾ വരെ നിയന്ത്രിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 

Latest Videos

undefined

മൊബൈൽ ആപ്പ് ഉപയോഗിച്ചും വോയിസ് കൺട്രോൾ വഴിയും ഇത് സാധ്യമാകും എന്നതിനാൽ ഈ സംവിധാനം ഉപയോഗിക്കാനും എളുപ്പമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൗകര്യമുള്ള സ്പീക്കർ വഴിയും മൊബൈൽ ആപ്പ് ഉപയോഗിച്ചും HOHM automation പ്രവർത്തിപ്പിക്കാനാകും. ഏതു പ്രശ്നത്തിനും ഉടൻ പരിഹാരവുമായി ഇരുപത്തിനാല് മണിക്കൂറും ലഭ്യമായ കസ്റ്റമർ സർവീസ് ടീമും ഉണ്ട്. വാറന്റി കാലാവധിക്ക് ശേഷവും ചെറിയ ഫീസ് നൽകിയാൽ കസ്റ്റമർ സർവീസിന്റെ  സേവനം ലഭ്യമാക്കാം എന്നതാണ് മറ്റൊരു ഗുണം. HOHM പ്രവർത്തിപ്പിക്കുമ്പോഴും യാതൊരു തടസങ്ങളും ഇല്ലാതെ നിങ്ങളുടെ ഫോൺ ഉപയോഗിക്കാനാകും. ഓട്ടോമേഷന്റെ ഭാഗമായുള്ള HOHM സ്വിച്ച് ബോർഡുകളും വിവേർ സ്മാർട്ട് ഇന്റഗ്രേറ്റഡ് പാനലുകളും ഏത് ഇന്റീരിയറിനും ഇണങ്ങുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. വിവിധ കളറുകളിലും കോൺക്രീറ്റ്, ബ്രിക്ക്, മാർബിൾ, ഗ്ലാസ്, കൊറിയൻ, വുഡ് എന്നിങ്ങിനെയുള്ള ഡിസൈനുകളിലും ഇത് ലഭ്യമാണ്. നിലവിലുള്ള വയറിങ് സൗകര്യവുമായി ബന്ധിപ്പിച്ച് പ്രവർത്തിപ്പിക്കാം എന്നതിനാൽ HOHM ഉപകാരണങ്ങൾക്കായി പ്രത്യേകം വയറിങ് ആവശ്യമായി വരുന്നില്ല എന്നതാണ് മറ്റൊരു സൗകര്യം. 

ഫാനുകൾ, ലൈറ്റുകൾ, സ്വിച്ചുകൾ, വാട്ടർ ഹീറ്റർ എന്നിങ്ങിനെ വിവിധ ഉപകരണങ്ങൾ സ്മാർട്ട് ആക്കി മാറ്റുന്നതിന് Polycab HOHM വഴി സാധിക്കും. ഇൻഫ്രാറെഡ് ബ്ലാസ്റ്റർ വഴിയാണ് ദൂരെ ഇരുന്ന് സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത്. 

വികസിത രാജ്യങ്ങളിൽ സ്മാർട്ട് ഹോമുകൾ വളരെ നേരത്തെ തന്നെ പ്രചാരം നേടി കഴിഞ്ഞു. മൊബൈലിൽ നിന്ന് വീട്ടിലെ എല്ലാ ഉപകരണങ്ങളും നിയന്ത്രിക്കുന്ന സ്മാർട്ട് ആയ വീടുകൾ ഇന്ത്യയിൽ പ്രചാരത്തിൽ ആവുന്നതിൽ Polycab HOHM വലിയ ഒരു പങ്ക് വഹിക്കാനാകും.
 

click me!