മഹീന്ദ്രയുടെ പാദ റിപ്പോർട്ട് പുറത്ത്: ലാഭത്തിൽ 94 ശതമാനത്തിന്റെ ഇടിവ്

By Web Team  |  First Published Aug 7, 2020, 3:53 PM IST

അവലോകന പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 16,321.34 കോടി രൂപയാണ്. 


മുംബൈ: ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് (എം & എം) 2020 ജൂൺ പാദത്തിൽ 54.64 കോടി ഏകീകൃത ലാഭം നേടി. 94 ശതമാനത്തിന്റെ വൻ ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. കൊവിഡ് -19 പാകർച്ചവ്യാധിയാണ് പ്രതികൂലമായി കമ്പനിയെ ബാധിച്ചത്.

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 894.11 കോടി നികുതിയ്ക്ക് ശേഷം കമ്പനി ലാഭം രേഖപ്പെടുത്തിയിരുന്നതായി എം ആൻഡ് എം റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

Latest Videos

undefined

അവലോകന പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 16,321.34 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 26,041.02 കോടി ആയിരുന്നു. 37 ശതമാനം ഇടിവ്.

ഓട്ടോമോട്ടീവ് വിഭാഗത്തിൽ ആദ്യ പാദത്തിൽ 6,508.6 കോടി വരുമാനം രേഖപ്പെടുത്തി. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 13,547.84 രൂപയായിരുന്നു വരുമാനം. ഫാം ഉപകരണ വിഭാഗത്തിന്റെ വരുമാനം 4,906.92 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ ഇത് 6,077.9 കോടി ആയിരുന്നു.
 

click me!