ഏപ്രിൽ 26 ന് മാത്രം 80 അപ്പാർട്ട്മെന്റുകൾ വിറ്റെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
മുംബൈ: രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 25 മുതൽ ഇതുവരെ 300 അപ്പാർട്ട്മെന്റുകൾ വിറ്റതായി ലോധ ഗ്രൂപ്പ്. അതും കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിലെ വിവിധ പ്രോജക്ടുകളിൽ. രാജ്യത്തെ സാമ്പത്തിക രംഗം വൻ തിരിച്ചടി നേരിടുമെന്ന് പ്രതീക്ഷിക്കുന്ന ഘട്ടത്തിലാണ് ഈ കണക്കുകൾ പുറത്തുവരുന്നത്.
ഏപ്രിൽ 26 ന് മാത്രം 80 അപ്പാർട്ട്മെന്റുകൾ വിറ്റെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇപ്പോൾ കമ്യൂണിറ്റി ലിവിങ്ങിനും നന്നായി കൈകാര്യം ചെയ്യുന്ന അപാർട്മെന്റുകൾക്കും മുൻപത്തെക്കാൾ പ്രാധാന്യം വർധിച്ചതായി കമ്പനിയുടെ ചീഫ് സെയിൽസ് ഓഫീസർ പ്രശാന്ത് ബിൻഡാൽ പറഞ്ഞു.
അതേസമയം, റിയൽ എസ്റ്റേറ്റ് അഡ്വൈസറിയായ ദി ഗാർഡിയൻ 318 കോടിയുടെ വിൽപ്പന ഞായറാഴ്ച മാത്രം നടത്തിയെന്നാണ് അറിയിച്ചിരിക്കുന്നത്. അതും മഹാരാഷ്ട്രയിലെ മുംബൈയിലും താനെയിലുമാണ് ഈ വിൽപ്പനകൾ നടന്നത്. താനെയിലെ ഒരു റസിഡൻഷ്യൽ പ്രൊജക്ട്, ദി ഗേറ്റ്‌വേ എന്ന വാണിജ്യ കെട്ടിടം, മുംബൈ വെസ്റ്റേൺ സബർബനിലെ ഓറിസ് ഗാലറിയ എന്നിവയിലെ വിൽപ്പനയാണ് ഈ വമ്പൻ മാർജിൻ നേടുന്നതിലേക്ക് ഗാർഡിയനെ എത്തിച്ചത്.