ചെറുകിട സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശയ്ക്ക് വായ്‌പ നൽകണമെന്ന് ബാങ്കുകളോട് കേന്ദ്രസർക്കാർ

By Web Team  |  First Published Jun 6, 2020, 10:58 PM IST

കൊവിഡിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ചെറുകിട -ഇടത്തരം കച്ചവട സ്ഥാപനങ്ങൾക്ക് പരമാവധി വായ്‌പാ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. 


ദില്ലി: കൊവിഡിന്റെ പശ്ചാത്തലത്തിൽ തിരിച്ചടി നേരിട്ട ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ബാങ്കുകൾക്ക് മുന്നിൽ പുതിയ ആവശ്യവുമായി കേന്ദ്രസർക്കാർ. രാജ്യത്തെ ചെറുകിട വ്യാപാരികൾക്ക്  7.5 ശതമാനം മുതൽ എട്ട് ശതമാനം വരെ പലിശയ്ക്ക് വായ്പ ലഭ്യമാക്കാനാണ് ശ്രമം.

സാമ്പത്തിക ഞെരുക്കത്തിലായ വ്യാപാരികൾക്ക് പരമാവധി വായ്പാ സഹായമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പരമാവധി കുറഞ്ഞ വായ്പാ പലിശ നിരക്കിന് വേണ്ടി ബാങ്കുകളുമായി ചർച്ച നടത്തുകയാണ് കേന്ദ്രസർക്കാരിന്റെ പ്രതിനിധികൾ. 

Latest Videos

undefined

കൊവിഡിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ ചെറുകിട -ഇടത്തരം കച്ചവട സ്ഥാപനങ്ങൾക്ക് പരമാവധി വായ്‌പാ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

Read more: സുപ്രധാന ജിഎസ്‌ടി കൗൺസിൽ യോ​ഗം 12 ന്: വ്യവസായ സംഘടനകളുടെ ആവശ്യം അം​ഗീകരിക്കാൻ ഇടയില്ല

click me!