ഹീറോ മോട്ടോകോർപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ കൂടുതൽ ഓഹരികൾ സ്വന്തമാക്കി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. സ്വകാര്യ കമ്പനിയിൽ നേരത്തെയുണ്ടായിരുന്ന നിക്ഷേപം രണ്ട് ശതമാനത്തോളമാണ് പൊതുമേഖലാ സ്ഥാപനം വർധിപ്പിച്ചിരിക്കുന്നത്. ഓഹരി ഉടമസ്ഥത ഇപ്പോൾ 7.146 ശതമാനമായി മാറി. മൂന്ന് വർഷം കൊണ്ടാണ് ഇത്രയും ഓഹരികൾ അധികമായി വാങ്ങിയത്.
ഹീറോ മോട്ടോകോർപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2017 ജൂൺ 21 മുതൽ 2020 മെയ് 19 വരെയുള്ള കാലത്താണ് 40,16,255 ഓഹരികൾ വാങ്ങിയത്. മുൻപ് 1,02.57,040 ഓഹരികളാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പക്കലുണ്ടായിരുന്നത്. ഇത് 5.135 ശതമാനമായിരുന്നു.
മാർച്ച് പാദത്തിൽ നെസ്ലെ ഇന്ത്യയിലെ നിക്ഷേപം ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ വെട്ടിക്കുറച്ചിരുന്നു. നേരത്തെ 3.04 ശതമാനമുണ്ടായിരുന്ന ഓഹരി നിക്ഷേപം 2.87 ശതമാനമാക്കി കുറയ്ക്കുകയാണ് ചെയ്തത്. 1.63 ലക്ഷം ഓഹരികളാണ് വിറ്റഴിച്ചത്.