കെ‌ടിഡിസി ഹോട്ടൽ ബുക്കിം​ഗിന് അന്താരാഷ്ട്ര ബുക്കിംഗ് പോര്‍ട്ടലുകളും: ആദ്യം ഘട്ടത്തിൽ ​ഗ്രാൻഡ് ചൈത്രം ഹോട്ടൽ

By Web Team  |  First Published Jun 15, 2021, 12:04 PM IST

തനതായ രുചി വിഭവങ്ങള്‍ കെടിഡിസി ഹോട്ടലുകള്‍ വഴി തദ്ദേശീയര്‍ക്കും സഞ്ചാരികള്‍ക്കും അനുഭവവേദ്യമാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


തിരുവനന്തപുരം: കെ‌ടിഡിസി ഹോട്ടലുകളെ അന്താരാഷ്ട്ര ബുക്കിം​ഗ് പോർട്ടലുകളുമായി ബന്ധിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിന്റെ ആദ്യ പടിയായി ചാനൽ മാനേജർ സോഫ്റ്റ്‍വെയർ ഉൾപ്പെടുത്തും. 

തിരുവനന്തപുരം ​ഗ്രാൻഡ് ചൈത്രം ഹോട്ടലാകും ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തുകയെന്നും ടൂറിസം മന്ത്രി വ്യക്തമാക്കി. ലോകത്തിലെ പ്രശസ്ത സഞ്ചാര പോര്‍ട്ടലുകളായ ബുക്കിംഗ് ഡോട്ട് കോം, അഗോഡ, പ്രമുഖ ഇന്ത്യന്‍ പോര്‍ട്ടലുകളായ മേക്ക് മൈ ട്രിപ്പ്, ഗേഐബിബോ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍സിടിസി എന്നിവയുടെ ബുക്കിംഗ് പോര്‍ട്ടലില്‍ നിന്നും കെടിഡിസിയുടെ ഹോട്ടലുകളില്‍ ബുക്ക് ചെയ്യുന്നതിനാണ് ചാനല്‍ മാനേജര്‍ സോഫ്റ്റ് വെയര്‍ സംവിധാനം ഒരുക്കുന്നത്. 

Latest Videos

തനതായ രുചി വിഭവങ്ങള്‍ കെടിഡിസി ഹോട്ടലുകള്‍ വഴി തദ്ദേശീയര്‍ക്കും സഞ്ചാരികള്‍ക്കും അനുഭവവേദ്യമാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാസ്കറ്റ് ഹോട്ടലിലെ റൂഫ് ടോപ്പ് റസ്റ്റോറന്‍റ്, ഹെറിട്ടേജ് ബ്ലോക്ക്, ഗ്രാന്‍റ് ചൈത്രത്തിലെ റസ്റ്റോറന്‍റ്, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയുടെ നവീകരണ പ്രവര്‍ത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. 

click me!