ജിയോ മാർട്ടിൽ നിന്നുളള ഓർഡറുകൾ ​ഗുണകരമായി: വിൽപ്പന 60 ശതമാനത്തിലേക്ക് ഉയർന്നതായി കിഷോർ ബിയാനി

By Web Team  |  First Published Jan 10, 2021, 8:54 PM IST

 “ഞങ്ങൾ ആരംഭിക്കുമ്പോൾ (ലോക്ക്ഡൗണിനുശേഷം) ഉണ്ടായിരുന്നതിനേക്കാൾ വളരെ മികച്ച നിലവാരത്തിലാണിപ്പോൾ. ഞങ്ങൾ ബിസിനസ്സ് ഒരു പരിധി വരെ സാധാരണമാക്കി, "ബിയാനി പറഞ്ഞു. 


മുംബൈ: പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ മൂലമുളള തളർച്ചയിൽ നിന്ന് ജനുവരി അവസാനത്തോടെ ചില്ലറ വിൽപ്പനയിൽ മുന്നേറ്റം ഉണ്ടാകുമെന്ന വിലയിരുത്തലിൽ ഫ്യൂച്ചർ ഗ്രൂപ്പ്. ഫ്യൂച്ചർ ​ഗ്രൂപ്പ് സ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ കിഷോർ ബിയാനി പിടിഐയോട് തന്റെ പ്രതീക്ഷകൾ പങ്കുവച്ചു.

ജനപ്രിയ റീട്ടെയിലിംഗ് ഫോർമാറ്റുകളായ ബിഗ് ബസാർ, എഫ്ബിബി, സെൻട്രൽ, നിൽഗിരിസ് എന്നിവ ഉൾപ്പെടുന്ന ഫ്യൂച്ചർ ഗ്രൂപ്പ്, കൊവിഡിന് മുമ്പുള്ള വിൽപ്പനയുടെ 60 ശതമാനത്തിലേക്ക് ഉയർന്നതായി ബിയാനി പറഞ്ഞു. ബിസിനസ്സ് ഒരു പരിധിവരെ സാധാരണ നിലയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Latest Videos

undefined

റീട്ടെയിൽ ബിസിനസ്സ് വിൽക്കാൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസുമായി 24,713 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ട ഫ്യൂച്ചർ ഗ്രൂപ്പിന് ജിയോ മാർട്ടിൽ നിന്ന് വലിയ തോതിൽ ഓർഡറുകൾ ലഭിച്ചു, ഇത് പ്രധാന റീട്ടെയിൽ ചാർട്ടിനെ ശക്തമായ തിരിച്ചുവരവിന് സഹായിക്കുന്നു.

 “ഞങ്ങൾ ആരംഭിക്കുമ്പോൾ (ലോക്ക്ഡൗണിനുശേഷം) ഉണ്ടായിരുന്നതിനേക്കാൾ വളരെ മികച്ച നിലവാരത്തിലാണിപ്പോൾ. ഞങ്ങൾ ബിസിനസ്സ് ഒരു പരിധി വരെ സാധാരണമാക്കി, "ബിയാനി പറഞ്ഞു. 
 

click me!