മലയാളിക്ക് അണിയാൻ കേരളത്തനിമയുള്ള പരമ്പരാഗത ആഭരണങ്ങൾ

By Web Team  |  First Published May 12, 2021, 7:13 PM IST

അമ്പലങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിട്ടുള്ളവയാണ് ഇത്തരത്തിലുള്ള ഓരോ ആഭരണ ഡിസൈനുകളും. ഭീമ ഒരുക്കുന്ന പരമ്പരാഗത കേരളീയ ആഭരണങ്ങൾ ടെംപിൾ സ്റ്റൈലിനൊപ്പം ആധുനിക ഡിസൈനുകളും കൂടിചേരുന്നവയാണ്.



ദൈവത്തിന്റെ സ്വന്തം നാടായ കേരളം പാരമ്പര്യത്തിനും പ്രൗഢിക്കുമൊപ്പം പ്രശസ്തി നേടിയിട്ടുള്ള മറ്റൊന്ന് കൂടിയുണ്ട്, പരമ്പരാഗത ആഭരണങ്ങൾ. കേരളീയ പാരമ്പര്യം വിളിച്ചോതുന്ന ഈ ആഭരണങ്ങൾ ദൈവങ്ങളുടെയും പൂക്കളുടെയും സസ്യ ലതാദികളുടെയും മറ്റും ഡിസൈനുകൾ ചേർന്നുള്ളവയാണ്. ചോള പാണ്ഡവ രാജവംശം മുതൽ പ്രചാരത്തിലുള്ളവയാണ് ഈ ഡിസൈനുകൾ. 

തെക്കേ ഇന്ത്യയിലെ അമ്പലങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിട്ടുള്ളവയാണ് ഇത്തരത്തിലുള്ള ഓരോ ആഭരണ ഡിസൈനുകളും. അതിനാൽ തന്നെ ഉപഭോക്താക്കൾക്ക് തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗം കൂടിയാണിവ. ഭീമ ഒരുക്കുന്ന പരമ്പരാഗത കേരളീയ ആഭരണങ്ങൾ ടെംപിൾ സ്റ്റൈലിനൊപ്പം ആധുനിക ഡിസൈനുകളും കൂടിചേരുന്നവയാണ്. സാധാരണയായി വിവാഹം പോലുള്ള ചടങ്ങുകൾക്ക് ധരിക്കുന്നതിനാണ് കൂടുതലായും ആളുകൾ ഇത്തരം ആഭരണങ്ങൾ വാങ്ങുന്നത്. 

Latest Videos

undefined

ഭീമയുടെ ടെംപിൾ കളക്ഷനിൽ ഉൾപ്പെടുന്ന ചില ആഭരണങ്ങൾ പരിചയപ്പെടാം. 

മാങ്ങ മാല 


മാങ്ങയുടെ ആകൃതിയിലുള്ള നിരവധി പെൻഡന്റുകൾ ചേർത്താണ് മാങ്ങ മാല ഉണ്ടാക്കുന്നത്. കേരളത്തിലെ ഏതാണ്ട് എല്ലാ വീടുകളിലും ഈ ഡിസൈനിലുള്ള മാല കാണാനാകും. സ്ത്രീകൾ വിശേഷ അവസരങ്ങളിൽ ധരിക്കുനന്തിനാണ് ഇവ കൂടുതലായും വാങ്ങുന്നത്. 

മാങ്ങ ഡിസൈനിനൊപ്പം ചേരുന്ന അമൂല്യമായ കല്ലുകളാൽ നിർമ്മിച്ചിട്ടുള്ള പൂക്കളുടെ ഡിസൈൻ ആണ്  ഭീമയുടെ മാങ്ങ മാലയെ വേറിട്ട് നിർത്തുന്നത്. കാലങ്ങളായി ഫലപുഷ്ടിയുടെയും പ്രത്യുല്പാദനത്തിന്റെയും ഉയർച്ചയുടെയും സമൃദ്ധിയുടെയും ചിഹ്നമായാണ് മാങ്ങ കണക്കാക്കപ്പെടുന്നത്. സാധാരണ ഗതിയിൽ സ്വർണ്ണം മാത്രം ഉപയോഗിച്ചാണ് മാങ്ങ മാല നിർമ്മിക്കുന്നത്. എന്നാൽ ഭീമയിലെ മോഡേൺ ഡിസൈൻ സ്വർണ്ണത്തിനൊപ്പം മുത്തുകൾ, വിലയേറിയ രത്നങ്ങൾ, പവിഴം തുടങ്ങിയവ കൂടി ചേർത്ത് കൂടുതൽ ഭംഗി വരുത്തിയതാണ്. 

 മുല്ല മൊട്ടു മാല 

മുല്ല മൊട്ടുകൾ സ്വർണ്ണത്തിന്റെ മാലയിൽ കൊരുത്തതു പോലുള്ള ഡിസൈൻ ആണിത്. കഴുത്തിൽ നിന്നും കുറച്ച് ഇറങ്ങി നിൽക്കുന്ന നീളത്തിലാണ് ഇത് ലഭിക്കുക. മുൻകാലങ്ങളിൽ സ്ത്രീകൾ ലോഹത്തിന് പകരം പൂക്കൾ കൊണ്ടുണ്ടാക്കിയ ആഭരണങ്ങൾ ധരിച്ചിരുന്നു. ഈ പാരമ്പര്യത്തിന്റെ പിന്മുറയാവണം മുല്ലമൊട്ടു മാല. 

മുല്ലമൊട്ട് മാലയിൽ നിന്നും ചെറിയ മാറ്റവുമായി പിച്ചി മൊട്ട് മാലയും ലഭ്യമാണ്. പൂക്കൾക്ക് നേരിയ അളവിൽ നീളം കൂടുതൽ ഉണ്ടാകും എന്നതാണ് വ്യത്യാസം. ടെംപിൾ ജ്വല്ലറിയുടെ ഉത്തമ ഉദാഹരണമാണ് ഇത്തരം ഡിസൈനുകൾ. അമ്പലങ്ങളിൽ പൂജ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പൂവാണ് മുല്ല എന്നതിനാൽ ഈ മാലയുടെ ഡിസൈൻ നമ്മുടെ പാരമ്പര്യവുമായും ഏറെ ചേർന്ന് നിൽക്കുന്നു. പൂജ പുഷ്പമായി ഉപയോഗിക്കുന്ന മുല്ല പൂവ് ദൈവീകതയുടെയും ശുദ്ധിയുടെയും സ്നേഹത്തിന്റെയും പ്രതീകം കൂടിയാണ്. അതിനാൽ തന്നെ വിവാഹ അവസരങ്ങളിൽ വധുവിന് അണിയാൻ ഏറ്റവും യോജിക്കുന്ന ആഭരണം കൂടിയാണിത്. 

ആന്റിക്ക് മാലകൾ 

പാരമ്പര്യത്തിനൊപ്പം കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെ സംസ്കാര വൈവിധ്യവും കേരളത്തിലെ ആഭരണ ശൈലികളെ സ്വാധീനിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശസ്തം നീളത്തിലുള്ള ചെയിനുകൾ ആണ്. സ്വർണ്ണ പതക്കങ്ങളും പൂക്കളും ഹിന്ദു ദൈവങ്ങളുമെല്ലാം ഇത്തരം മാലകളുടെ ഡിസൈനിന്റെ ഭാഗമാകുന്നു. ഇത്തരത്തിലുള്ള നീളമേറിയ മാലകൾക്ക് സാധാരണ ഗതിയിൽ പെൻഡന്റ് ഉണ്ടാകാറില്ല. എന്നാൽ നെക്ലേസിനൊപ്പം ഏറെ ഭംഗി തരുന്നവയാണിവ.  
 
മാലകളിലെ ഈ ഡിസൈനുകൾ കൂടാതെ തടവള, ഒറ്റവള, കട, പാലക്ക വള, നവരത്ന വള, മണി വള, കരിമണി വള, കഴുത്തില മാല തുടങ്ങി നിരവധി ഡിസൈനുകൾ പാരമ്പര്യ ആഭരണങ്ങളുടെ ഭാഗമായുണ്ട്. സ്വണ്ണാഭരണങ്ങൾ സൗന്ദര്യത്തിനു അണിയുന്നതിനൊപ്പം തന്നെ ഭാവിയിലേക്കുള്ള ഒരു മികച്ച നിക്ഷേപ മാർഗം കൂടിയാണ്. എത്ര മാറ്റങ്ങൾ ഉൾക്കൊണ്ടാലും ഭാവിയിലേക്ക് മൂല്യം ഏറുന്ന ഒരു നിക്ഷേപം ആയി തന്നെയാണ് പരമ്പരാഗത ഡിസൈനിൽ ഉള്ള ആഭരണങ്ങളെ കേരളംജനത കാണുന്നത്. ഇത്തരത്തിലുള്ള കേരള പരമ്പരാഗത ആഭരണങ്ങൾ വാങ്ങുന്നതിനുള്ള മികച്ച അവസരമാണ് ഷാർജ മുവേലയിലുള്ള ഭീമയുടെ നവീകരിച്ച ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്.
 

click me!