ഈ സർക്കാർ വന്നതിന് ശേഷം പുതുതായി 2278 സ്റ്റാർട്ടപ്പുകളാണ് രജിസ്റ്റർ ചെയ്തത്. വ്യവസായങ്ങൾക്കാവശ്യമായ മുഴുവൻ സൗകര്യങ്ങളും ഒരുക്കുന്നതിൽ സർക്കാർ പ്രതിഞ്ജാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം ഈ മേഖലയിൽ 400 കോടിയുടെ നിക്ഷേപമുണ്ടായെന്നാണ് കണക്ക്.
കൊച്ചി: വ്യവസായ അധിഷ്ഠിത കേരളം വളർത്തിയെടുക്കലാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ. സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ആരംഭിച്ച ടെക് നോസിറ്റിയുടെ ഉദ്ഘാടനം കളമശ്ശേരി എച്ച്.എം.ടി. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ നേതൃത്വത്തിലാണ് വിവര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സ്റ്റാർട്ടപ്പ് പദ്ധതിയായ ടെക്നോ സിറ്റി തുടങ്ങിയിരിക്കുന്നത്.കളമശേരി HMT ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 3000 ചതുരശ്രയടിയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പിറവം ടെക്നോ ലോഡ്ജുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇവിടെ 14 ക്യാബിനുകളിലായി ഒരേ സമയം 100 സംരംഭകർക്ക് ജോലി ചെയ്യാനുള്ള സൗകര്യവുമുണ്ട്. തൊഴിലിനൊപ്പം തന്നെ തൊഴിൽദാതാക്കളാകുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വകുപ്പ് സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.