സ്റ്റാര്‍ട്ടപ്പ് രംഗത്ത് നിന്ന് കോഫി പൗഡർ ബ്രാൻഡുമായി ഗീതു ശിവകുമാർ

By Web Team  |  First Published Jan 9, 2021, 2:22 PM IST

യുവ വനിത സ്റ്റാർട്ടപ്പ് സംരഭക എന്ന നിലയില്‍ ശ്രദ്ധേയയായ ഗീതു റികാർഡോ എന്ന പേരില്‍ കോഫി പൗഡറുമായി വിപണിയിലെത്തുകയാണ്.


ബിരുദം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് സി.ഇ.ഒ പദവിയിലെത്തിയ സ്റ്റാര്‍ട്ടപ്പ് രംഗത്തെ പെണ്‍കരുത്താണ് തിരുവനന്തപുരം കവടിയാർ സ്വദേശി ഗീതു ശിവകുമാർ. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളുടെയും സ്ഥാപങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന സംരംഭമാണ് ഗീതുവിന്റെ പേസ് ഹൈടെക് .എന്ത് ബിസിനസ് സംബന്ധമായ കാര്യങ്ങള്‍ക്കും സഹായം നല്‍കുന്ന തരത്തിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. 2 012-ല്‍ ഇന്ത്യ-ജപ്പാന്‍ യൂത്ത് എക്സ്ചേഞ്ചില്‍ സാങ്കേതികവിദ്യാ വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത വ്യക്തി കൂടിയാണ് ഗീതു ശിവകുമാർ. 

യുവ വനിത സ്റ്റാർട്ടപ്പ് സംരഭക എന്ന നിലയില്‍ ശ്രദ്ധേയയായ ഗീതു റികാർഡോ എന്ന പേരില്‍ കോഫി പൗഡറുമായി വിപണിയിലെത്തുകയാണ്. ഗുണമേന്മയുള്ള കാപ്പി പരിപ്പും അതിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കാപ്പിപ്പൊടിയുമാണ് റികാർഡോയുടെ സവിശേഷത. ഇൻസ്റ്റന്റ് കാപ്പിയുടെയും, ഫിൽട്ടർ  കാപ്പിയുടെയും തനത്  രുചി ഉപഭോക്താക്കളിലെത്തിക്കാൻ ഗീതുവിന്റെ റികാർഡോയ്ക്ക് കഴിയുന്നുണ്ട്.  കാപ്പിയുടെ തനതു രുചിയും മണവും കാപ്പിപ്രേമികൾക്ക് ലഭിക്കണം എന്ന നിർബന്ധമുള്ളതിനാൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമ രുചിയോ, മണമോ,  നിറമോ, ഒന്നും തന്നെ ചേർക്കുന്നില്ലാ എന്നതും വിപണിയിലെ മറ്റ് ഉത്പന്നങ്ങളില്‍ നിന്ന് റികാർഡോയെ വേറിട്ട് നിർത്തുന്നു. ഗീതുവിന്റെ പുതിയ സംരഭത്തിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. നിലവില്‍ ഓൺലൈനിലൂടെ റികാർഡോ വില്പന ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ ഷോപ്പിങ്​ സൈറ്റായ സ്​നാപ്​ഡീൽ, ഫ്ലിപ്പ് കാര്‍ട്ട് , എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് റികാർഡോ കോഫി പൗഡർ വാങ്ങുവാൻ സാധിക്കും. 
 

Latest Videos

click me!