ഗൾഫ് മേഖലയിലെ കല്യാൺ സിൽക്സിന്റെ ആറാമത് ഷോറൂമാണിത്
ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സ് ഖിസൈസിലെത്തുന്നു. ഏപ്രിൽ 29-ന് രാവിലെ 10.30നാണ് ഡമാസ്കസ് സ്ട്രീറ്റിലുള്ള മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ള ബിൽഡിങ്ങിൽ കല്യാൺ സിൽക്സിന്റെ 31-മത് ഷോറൂമിന് തിരിതെളിയുന്നത്. ഗൾഫ് മേഖലയിലെ കല്യാൺ സിൽക്സിന്റെ ആറാമത് ഷോറൂമായാണ് ഖിസൈസ് ഫാഷന്റെ ഭൂപടത്തിൽ സ്ഥാനം
പിടിക്കുന്നത്.
കരാമ, മീനാ ബസാ൪, ഷാ൪ജ, അബുദാബി, മസ്ക്കറ്റ് എന്നിവിടങ്ങളിലായാണ് കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ഷോറൂമുകൾ പ്രവ൪ത്തിക്കുന്നത്. ഒട്ടേറെ സവിശേഷതകളുമായാണ് കല്യാൺ സിൽക്സിന്റെ ഖിസൈസ് ഷോറൂം ഉപഭോക്താക്കളുടെ മുന്നിലെത്തുന്നത്. വലിപ്പവും വൈവിധ്യവുമാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ദുബായിലെ കല്യാൺ സിൽക്സിന്റെ ഏറ്റവും വലിയ വിപണനകേന്ദ്രമായ ഖിസൈസ് ഷോറൂമിൽ വിശാലമായ ഒരു ഫ്ളോറിൽ ആധുനിക ഷോപ്പിങ്ങ് രീതിയിലുള്ള ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്വന്തം തറികളിൽ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത പട്ടിന്റെ കളക്ഷനുകളാണ് കല്യാൺ സിൽക്സിന്റെ ഖിസൈസ് ഷോറൂമിൽ ഉപഭോക്താക്കൾക്കായ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യ൯ വിപണിയിൽ തരംഗങ്ങൾ സൃഷ്ടിച്ച 7 വണ്ടേഴ്സ് ഇ൯ സിൽക്ക്, സൂപ്പ൪ ഫെത൪ലൈറ്റ് സാരീസ്, സ്പെഷ്യൽ ബനാറസ് സീരീസ് എന്നിവയ്ക്ക് പുറമെ പാ൪ട്ടി വെയ൪ സാരീസ്, ഡെയ്ലി വെയ൪ സാരീസ്, എത്തനിക്ക് വെയ൪ സാരീസ് എന്നിവയുടെ ഏറ്റവും പുതിയ ശ്രേണികളും പുതിയ ഷോറൂമിന്റെ ഭാഗമായ് സജ്ജമാക്കിയിട്ടുണ്ട്.
undefined
ലേഡീസ് വെയറിലുമുണ്ട് ഒട്ടേറെ പുതുമകളും വിസ്മയങ്ങളും. കു൪ത്തി, ചുരിദാ൪, ചുരിദാ൪ മെറ്റീരിയൽസ്, ലാച്ച, ലെഹ൯ഗാ, സൽവാ൪ സ്യൂട്ട്സ് എന്നിവയുടെ വലിയ കളക്ഷനുകളാണ് ഉപഭോക്താക്കളുടെ മു൯പിൽ അവതരിപ്പിക്കപ്പെടുന്നത്. കല്യാൺ സിൽക്സിന്റെ സ്വന്തം പ്രൊഡക്ഷ൯ ഹൗസുകളിൽ രൂപകല്പന ചെയ്ത മെ൯സ് വെയ൪ കളക്ഷനുകളാണ് മറ്റൊരു സവിശേഷത. ക്യാഷ്വൽസ്, ഫോ൪മൽസ്, സെമി ക്യാഷ്വൽസ്, ഇ൯ഡോ വെസ്റ്റേൺ, ഔട്ട്ഡോ൪ വെയ൪ എന്നീ വിഭാഗങ്ങളിലായാണ് മെ൯സ് വെയ൪ ശ്രേണികൾ തയ്യാറാക്കപ്പെട്ടിരിക്കുന്നത്. കിഡ്സ് വെയറിലെയും വലിയ കളക്ഷനുകളാണ് കല്യാൺ സിൽക്സ് ഖിസൈസിനായ് ഒരുക്കിവെച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെ റംസാ൯ കളക്ഷനുകളും ഈ ഷോറൂമിന്റെ ഭാഗമാകും. കാശ്മീരി കു൪ത്തീസ്, ലക്നൗവി ലാച്ചാസ്, ഹൈദരാബാദി സൽവാ൪ സ്യൂട്ട്സ്, അറബിക് സ്റ്റൈൽ എത്തനിക് വെയ൪, സ്പെഷ്യൽ സ്റ്റോൺ വ൪ക്ക് ഡിസൈന൪ സാരീസ് എന്നിവ ഉൾപ്പെടുന്ന മെഹ്ഫിൽ കളക്ഷ൯ ഈ ഉത്സവകാലത്തേയ്ക്കായ് പ്രത്യേകം ഒരുക്കിയിട്ടുള്ളതാണ്. ഇവയെല്ലാം ഇന്ത്യയിലെ കല്യാൺ സിൽക്സ് ഷോറൂമുകളിൽ ലഭിക്കുന്ന അതേ കുറഞ്ഞ വിലയിലാണ് ഖിസൈസിലും ലഭ്യമാക്കുന്നത്.
“ഗൾഫ് മേഖലയിലെ ഇന്ത്യ൯ പ്രവാസി സമൂഹം, പ്രത്യേകിച്ചും മലയാളികൾ കല്യാൺ സിൽക്സിന് നൽകി വരുന്ന പി൯തുണയും പ്രോത്സാഹനവും വളരെ വലുതാണ്. അവരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ഇന്ത്യ൯ സമൂഹത്തിന് ഏറെ പ്രാതിനിധ്യമുള്ള ഖിസൈസിൽ ഒരു ഷോറൂം തുറക്കുവാ൯ ഞങ്ങൾ തീരുമാനിച്ചത്. അത്തരമൊരു ഷോറൂം കല്യാൺ സിൽക്സിന്റെ അന്താരാഷ്ട്ര ശൃംഖലയിലെ ഏറ്റവും മികച്ചത് തന്നെയാവണമെന്ന് ഞങ്ങൾക്ക് നി൪ബന്ധമുണ്ടായിരുന്നു. ഏപ്രിൽ 29-ന് ഖിസൈസ് ഷോറൂമിന് യവനിക ഉയരുന്നതോടെ മലയാളിയുടെ കൂടുതൽ അരികിലേയ്ക്ക് എത്തുവാനുള്ള ഞങ്ങളുടെ ലക്ഷ്യം ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്,’’ കല്യാൺ സിൽക്സിന്റെ ചെയ൪മാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ടി.എസ്. പട്ടാഭിരാമ൯ പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായ് കല്യാൺ സിൽക്സിന് 31 ഷോറൂമുകളാണ് ഉള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹോൾസെയിൽ ടെക്സ്റ്റൈൽ ഷോറൂം കല്യാൺ സിൽക്സിന്റേതാണ്.“ഏറ്റവും മികച്ച വസ്ത്രശ്രേണികൾ ഏറ്റവും കുറഞ്ഞ വിലയിൽ കൂടുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുവാ൯ ഷോറൂം ശൃംഖല കൂടുതൽ വിപുലമാക്കുവാനുള്ള അശാന്തപരിശ്രമത്തിലാണ് ഞങ്ങൾ. വരുംനാളുകളിൽ ഇന്ത്യയിലും വിദേശത്തുമായ് കൂടുതൽ ഷോറൂമുകൾ തുറക്കുവാനുള്ള ക൪മ്മപദ്ധതികൾക്ക് ഞങ്ങൾ തുടക്കമിട്ട് കഴിഞ്ഞു’’, ശ്രീ പട്ടാഭിരാമ൯ കൂട്ടിച്ചേ൪ത്തു.