'നാച്ചുറല്‍ എന്റർപ്രണർ', വനിതാദിനത്തിൽ സ്ത്രീശാക്തീകരണ യജ്ഞത്തിന് തുടക്കമിട്ട് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ്

By Web Team  |  First Published Mar 9, 2022, 7:30 PM IST

ഹോംസ്റ്റാര്‍ട്ടപ്പായി സംരംഭം തുടങ്ങിയ വനിതാ സംരംഭകര്‍ക്ക് പുതിയ കൈത്താങ്ങായി കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ നാച്ചുറല്‍ എന്റര്‍പ്രണര്‍ പദ്ധതിക്ക് തുടക്കം


ഹോംസ്റ്റാര്‍ട്ടപ്പായി സംരംഭം തുടങ്ങിയ വനിതാ സംരംഭകര്‍ക്ക് പുതിയ കൈത്താങ്ങായി കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ നാച്ചുറല്‍ എന്റര്‍പ്രണര്‍ പദ്ധതിക്ക് തുടക്കം. ജില്ലാ കളക്ടര്‍ ഹരിത വി കുമാർ ഐഎഎസ് പദ്ധതി ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ഗ്രുപ്പ് എപ്പോഴും സ്ത്രീകളുടെ വലിയൊരു കൂട്ടായ്മ മുന്നോട്ട് വെക്കുന്ന പ്രസ്ഥാനമാണെന്നും സ്ത്രീകള്‍ നയിക്കുന്ന കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഇത്തരം ഒരു സംരംഭം ഉയര്‍ന്നു വന്നത് ഏറെ അഭിമാനകരമാണെന്നും ജില്ലാ കളക്ടര്‍ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. 

സ്റ്റാര്‍ട്ടപ്പുകള്‍ തികച്ചും വ്യത്യസ്തമായിരിക്കണം. സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ ഭക്ഷണ സാധനങ്ങളോ ഭക്ഷ്യേതര ഇനങ്ങളോ ആവാം. മോഡേണ്‍ ഡേ റീടൈല്‍ എന്‍വയോണ്‍മെന്റിന് അനുയോജ്യമായ രീതിയില്‍ ബ്രാന്‍ഡ് വികസിപ്പിക്കുകയും, നിയമവിധേയമാക്കുകയും, സ്ഥാപിക്കുകയും ചെയ്യാനാവുന്ന ബ്രാന്‍ഡുകളെയാണ് കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് പിന്തുണയ്ക്കുന്നത്. കൂടാതെ സ്മാര്‍ട്ട് സ്റ്റാര്‍ട്ടപ്‌സ് എന്ന പ്രത്യേക കൗണ്ടറുകളില്‍ ഉത്പന്നങ്ങള്‍ സ്ഥാപിച്ച് വില്‍പന നടത്താനുള്ള സൗകര്യങ്ങളും ഒരുക്കി നൽകും. 

Latest Videos

undefined

ബിസിനസ്സ് വിപുലീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനോടൊപ്പം, ആദ്യത്തെ ഒരു വര്‍ഷത്തേക്കുള്ള ബിസിനസ്സ് സ്ട്രാറ്റെജികളും നിര്‍ദ്ദേശിച്ച് നല്‍കും. പ്രവര്‍ത്തനങ്ങള്‍ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കെറ്റിന്റെയും ബ്രാന്‍ഡ് ടീമിന്റെയും നിരീക്ഷണത്തിലായിരിക്കും. പ്രോഗ്രാമില്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണിയില്‍ സാനിധ്യം ഉറപ്പാക്കാനായി എല്ലാ പിന്തുണയും കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് ഉറപ്പ് വരുത്തുമെന്ന് കല്യാണ്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വര്‍ദ്ധിനി പ്രകാശ് അറിയിച്ചു. 

കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിലും, കല്യാണ്‍ സില്‍ക്‌സിലും പ്രവര്‍ത്തിക്കുന്നത് 80 ശതമാനത്തില്‍ അധികം സ്ത്രീകളാണെന്നും അതിനാല്‍ തന്നെ സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന ഇത്തരമൊരു പദ്ധതിക്ക് ഈ വനിതാ ദിനത്തില്‍ തന്നെ തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും കല്യാണ്‍ സില്‍ക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  മഹേഷ് പട്ടാഭിരമാന്‍ പറഞ്ഞു.  കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നാച്ചുറല്‍ എന്റര്‍പ്രണര്‍ പദ്ധതിയിലേക്ക് പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ നാച്ചുറല്‍ എന്റര്‍പ്രണര്‍ ചോദ്യവലിയുടെ പൂര്‍ണരൂപം കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കേരളത്തിലെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും കൈപ്പറ്റുകയോ കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വെബ് സൈറ്റില്‍ നിന്നോ ഡൌണ്‍ലോഡ് ചെയ്യുകയോ ചെയ്യാം.

ബിസിനസ് ഡീറ്റെയില്‍സ് രേഖപെടുത്തിയ  ഫോം എന്‍ട്രികള്‍ വാട്ട്‌സ് ആപ്പ് നമ്പര്‍ ആയ 7356444774 ലേക്കോ kalyansmartups@gmail.com എന്ന മെയില്‍ ഐഡിയിലേക്കോ അല്ലെങ്കില്‍ നേരിട്ട് കല്യാണ്‍ ഹൈപ്പര്‍ മാര്‍കറ്റില്‍ സ്ഥാപിച്ചിട്ടുള്ള ഡ്രോ ബോക്‌സില്‍ നിക്ഷേപിക്കുകയും ചെയ്യാം. 
എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31.  മൂന്ന് ലെവല്‍ സെലക്ഷന്‍ പ്രോസസ്സുകളില്‍ നിന്നും അവസാനം തിരഞ്ഞെടുക്കുന്ന മികച്ച അഞ്ച് സ്മാര്‍ട്ട്അപ്പുകളെ 2022 മെയ് മാസത്തോടെ അനൗണ്‍സ് ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്  8590136003 എന്ന നമ്പറില്‍ ബന്ധപ്പെടാം. 
കല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മധുമതി മഹേഷ് ചടങ്ങിന് ആശംസകളര്‍പ്പിക്കുകയും കല്യാണ്‍ സില്‍ക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഹേഷ് പട്ടാഭിരാമന്‍ ചടങ്ങിന് നന്ദി പ്രകാശനം നടത്തുകയും ചെയ്തു.

click me!