യുഎസ്സിൽ നിന്ന് അംബാനിയുടെ കമ്പനിയിൽ പുതിയ നിക്ഷേപകൻ എത്തുന്നു! റിലയൻസ് ജിയോയുടെ മൂല്യം ഉയരും

By Web Team  |  First Published May 17, 2020, 6:10 PM IST

"ആഗോള നിക്ഷേപകനായ ജനറൽ അറ്റ്‍ലാ‍ന്റിക്കിനെ ഒരു മൂല്യമുള്ള പങ്കാളിയായി സ്വാഗതം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്."


മുംബൈ: യുഎസ് നിക്ഷേപ സ്ഥാപനമായ ജനറൽ അറ്റ്‍ലാ‍ന്റിക് റിലയൻസ് ഇൻഡസ്ട്രീസിന്റെ ടെലികോം യൂണിറ്റായ ജിയോയിലെ 1.34 ശതമാനം ഓഹരികൾക്കായി 6,600 കോടി രൂപ നിക്ഷേപിക്കും. കമ്പനിയുടെ ഔദ്യോ​ഗിക പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

“ഈ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോമിന്റെ മൂല്യം 4.91 ലക്ഷം കോടി രൂപയും എന്റർപ്രൈസ് മൂല്യം 5.16 ലക്ഷം കോടി രൂപയുമായി ഉയർത്തും,” ജിയോ പ്ലാറ്റ്ഫോം പറഞ്ഞു. ഈ നിക്ഷേപം ജിയോയെ അടുത്ത തലമുറ സോഫ്റ്റ്‍വെയർ പ്രൊഡക്റ്റ്, പ്ലാറ്റ്ഫോം കമ്പനിയായി മാറുന്നതിന് സഹായിക്കും, കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

Latest Videos

“ആഗോള നിക്ഷേപകനായ ജനറൽ അറ്റ്‍ലാ‍ന്റിക്കിനെ ഒരു മൂല്യമുള്ള പങ്കാളിയായി സ്വാഗതം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്. എനിക്ക് ജനറൽ അറ്റ്‍ലാ‍ന്റിക്കിനെ നിരവധി പതിറ്റാണ്ടുകളായി അറിയാം. 1.3 ബില്യൺ ഇന്ത്യക്കാരുടെ ജീവിതത്തെ സമ്പന്നമാക്കുന്നതിൽ ഡിജിറ്റൈസേഷന്റെ പരിവർത്തനശക്തിയിൽ ശക്തമായി വിശ്വസിക്കുകയും ചെയ്യുന്നു. ജിയോയുടെ പ്രയോജനത്തിനായി 40 വർഷത്തെ സാങ്കേതികവിദ്യ നിക്ഷേപത്തിലൂടെ ജനറൽ അറ്റ്‍ലാ‍ന്റിക്കിൻറെ തെളിയിക്കപ്പെട്ട ആഗോള വൈദഗ്ധ്യവും തന്ത്രപരമായ ഉൾക്കാഴ്ചകളും നേടുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്," റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

click me!