നേതൃത്വം, ഭാവി ലക്ഷ്യം, സ്വാധീനം തുടങ്ങി വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിനൊടുവിലാണ് പട്ടിക തയ്യാറാക്കിയത്.
ദില്ലി: ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള ബിസിനസ്സ് സ്ഥാപനങ്ങളുടെ ആദ്യ നൂറിൽ ഇടംപിടിച്ച് ഇന്ത്യയിൽ നിന്നുള്ള രണ്ട് കമ്പനികൾ. റിലയൻസ് ഇന്റസ്ട്രീസിന്റെ ഉപകമ്പനിയായ റിലയൻസ് ജിയോയും ബൈജൂസുമാണ് ചരിത്രത്തിൽ ആദ്യമായി തയ്യാറാക്കിയ പട്ടികയിൽ ഇടംപിടിച്ചത്.
ഹെൽത്ത്കെയർ, എന്റർടെയ്ൻമെന്റ്, ട്രാൻസ്പോർട്ടേഷൻ, ടെക്നോളജി എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള കമ്പനികളെ ഉൾപ്പെടുത്തിയുള്ളതാണ് പട്ടിക. നേതൃത്വം, ഭാവി ലക്ഷ്യം, സ്വാധീനം തുടങ്ങി വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കി നടത്തിയ വിശകലനത്തിനൊടുവിലാണ് പട്ടിക തയ്യാറാക്കിയത്.
undefined
ഇന്നോവേറ്റേർസ് കാറ്റഗറിയിലാണ് ജിയോ പ്ലാറ്റ്ഫോം ഇടംപിടിച്ചത്. സൂം, അഡിഡാസ്, ടിക്ടോക്, ഐകിയ, മോഡേർണ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ കമ്പനികളും ജിയോക്കൊപ്പം ഈ വിഭാഗത്തിലുണ്ട്. കൊവിഡ് കാലത്ത് പോലും ഉപഭോക്താക്കളെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാനായത് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് കമ്പനിക്ക് നേട്ടമായി. പിന്നാലെ നിരവധി എജുക്കേഷണൽ സ്ഥാപനങ്ങളെ കൂടെച്ചേർത്ത് സ്വാധീനം വർധിപ്പിച്ചതും നേട്ടമായി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona