ജെറ്റ് എയർവേസിന്റെ ആസ്ഥാനം ദില്ലി, ആദ്യ സർവീസ് ദില്ലി-മുംബൈ റൂട്ടിൽ: കമ്പനിയുടെ പുനരുജ്ജീവന പദ്ധതി ഇങ്ങനെ

By Web Team  |  First Published Sep 14, 2021, 2:56 PM IST

ജെറ്റ് എയർവേസിന്റെ ആസ്ഥാനം ദില്ലിയായിരിക്കും.


ദില്ലി: അടുത്ത വർഷം ആദ്യം വീണ്ടും സർ‌വീസ് ആരംഭിക്കുന്ന ജെറ്റ് എയർവേസിന്റെ ആദ്യ പറക്കൽ ദില്ലി- മുംബൈ റൂട്ടിൽ. 2022 ഓ​ഗസ്റ്റ് പകുതിയോടെ വിദേശ സർവീസുകളും ആരംഭിക്കാനാണ് കമ്പനിയെ ഏറ്റെടുത്ത കാൽറോക്ക് ക്യാപിറ്റൽ-മുരാരി ലാൽ ജലാൻ കൺസോർഷ്യത്തിന്റെ പദ്ധതി.

ജെറ്റ് എയർവേസിന്റെ ആസ്ഥാനം ദില്ലിയായിരിക്കും. 2019 ഏപ്രിലിലാണ് ക‌ടബാധ്യത മൂലം ജെറ്റ് എയർവേസ് വിമാനക്കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. ഈ വർഷം ആദ്യമാണ് യുകെ ആസ്ഥാനമായ കാൽറോക്ക് ക്യാപിറ്റലും യുഎഇ വ്യവസായിയായ മുരാരി ലാൽ ജലാനും ചേർന്ന കൺസോർഷ്യം വിമാനക്കമ്പനിയെ ഏറ്റെടുത്തത്. 

Latest Videos

undefined

ഇവർ സംയുക്തമായി സമർപ്പിച്ച ജെറ്റ് എയർവേസ് പുനരുജ്ജീവന പദ്ധതിക്ക് ദേശീയ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അം​ഗീകാരം നൽകിയതോടെയാണ് ജെറ്റ് എയർവേസിന് സർവീസ് പുന:രാരംഭിക്കാൻ വഴിയൊരുങ്ങിയത്. സർവീസ് ആരംഭിച്ച് മൂന്ന് വർഷത്തിനുളളിൽ 50 വിമാനങ്ങളും അഞ്ച് വർഷത്തിനകം മൊത്തം ശേഷി 100 വിമാനങ്ങളിലേക്കും ഉയർത്താനാണ് കൺസോർഷ്യത്തിന്റെ പദ്ധതി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!