ജാക്ക് മായുടെ പ്രത്യക്ഷപ്പെടൽ ഗുണം ചെയ്തു; കമ്പനിക്ക് 'കോടി' പുഞ്ചിരി

By Web Team  |  First Published Jan 22, 2021, 12:04 PM IST

ഇതിന് മുൻപ് 2020 ഒക്ടോബറിലാണ് ജാക് മായെ അവസാനമായി കണ്ടത്. 


മുംബൈ: ഇടവേളയ്ക്ക് ശേഷം വീഡിയോ മെസേജിലൂടെ പ്രത്യക്ഷപ്പെട്ട ജാക്ക് മായുടെ നടപടിക്ക് പിന്നാലെ അലിബാബ നിക്ഷേപകർക്ക് ആശ്വാസം. 58 ബില്യൺ ഡോളറാണ് ഓഹരി മൂലധനത്തിൽ വർധനവുണ്ടായത്. അലിബാബയുടെ ഹോങ്കോങിൽ ലിസ്റ്റ് ചെയ്ത ഓഹരികളിലാണ് വർധനവുണ്ടായത്.

ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി മൂലധനത്തിലുണ്ടായ വർധനവിന്റെ രണ്ട് ശതമാനത്തോളമാണിത്. ഇതിന് മുൻപ് 2020 ഒക്ടോബറിലാണ് ജാക് മായെ അവസാനമായി കണ്ടത്. ചൈനയുടെ റെഗുലേറ്ററി സിസ്റ്റത്തെയും പൊതുമേഖലാ ബാങ്കുകളെയും അദ്ദേഹം നിശിതമായി വിമർശിച്ചതിന് പിന്നാലെ കാണാതാവുകയായിരുന്നു.

Latest Videos

ഒരു ടിവി ഷോയിൽ ജഡ്ജായി വരേണ്ടിയിരുന്ന ഇദ്ദേഹം എത്താതിരുന്നതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇദ്ദേഹത്തിന്റെ വീഡിയോ സന്ദേശം വ്യക്തമാക്കുന്നത് അദ്ദേഹം ജയിലിലാണെന്നോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ഇ-കൊമേഴ്സ് സ്ഥാപനത്തെ സർക്കാർ ഏറ്റെടുത്തെന്നോ ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ജാക് മാ എവിടെയാണെന്ന കാര്യത്തിലും എങ്ങിനെയാണെന്ന കാര്യത്തിലും കൂടുതൽ വ്യക്തത പ്രതീക്ഷിച്ചിരിക്കുകയാണ് ബിസിനസ് ലോകം.

click me!