ടിസിഎസിൽ മാത്രം 20000 പേർ പുതുതായി ജോലിക്ക് ചേർന്നു.
ബെംഗളൂരു: നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ രാജ്യത്തെ ആദ്യ മൂന്ന് ഐടി കമ്പനികൾ പുതുതായി റിക്രൂട്ട് ചെയ്തത് 40887 പേരെ. അടുത്ത സാമ്പത്തിക പാദങ്ങളിലും റിക്രൂട്മെന്റിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്.
ടിസിഎസിൽ മാത്രം 20000 പേർ പുതുതായി ജോലിക്ക് ചേർന്നു. ഇൻഫോസിസിൽ 8000 പേരും വിപ്രോയിൽ 12000 പേരും ചേർന്നു. പ്രൊജക്ടുകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് കൂടുതൽ റിക്രൂട്ട്മെന്റ് നടത്താൻ കമ്പനികളെ പ്രേരിപ്പിച്ചത്.
undefined
കമ്പനികളെല്ലാം ബില്യൺ ഡോളർ മൂല്യമുള്ള പുതിയ കരാറുകളിൽ ഒപ്പുവെയ്ക്കുകയാണ്. ടിസിഎസ് 40000 ഫ്രഷേർസിനും ഇൻഫോസിസ് 35000 ഫ്രഷേർസിനും വിപ്രോ 12000 ഫ്രഷേർസിനും അവസരം കൊടുക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഐടി സെക്ടറിൽ തൊഴിലവസരങ്ങളുടെ പൂക്കാലമാണ് വരാനിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona