ഇടക്കാല ലാഭവിഹിതമായി കേന്ദ്രസർക്കാരിന് 92 കോടി നൽകി ഭാരത് ഡൈനാമിക്സ്

By Web Team  |  First Published Mar 24, 2021, 3:07 PM IST

ബിഡിഎല്ലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റിട്ടയേർഡ് കൊമഡോർ സിദ്ധാർത്ഥ് മിശ്രയാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് ലാഭവിഹിതം കൈമാറിയത്. 


ഹൈദരാബാദ്: പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സ് കേന്ദ്രസർക്കാരിന് ഇടക്കാല ലാഭവിഹിത ഇനത്തിൽ 92 കോടി രൂപ നൽകി. ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 2020-21 കാലത്തെ കമ്പനിയുടെ ലാഭവിഹിതമാണിത്. പത്ത് രൂപയുടെ ഓഹരി ഒന്നിന് 6.70 രൂപ വെച്ചാണ് ലാഭവിഹിതം നൽകിയത്. 67 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. 183.28 കോടിയാണ് കമ്പനിയിലെ ഓഹരി മൂലധനം.

ബിഡിഎല്ലിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റിട്ടയേർഡ് കൊമഡോർ സിദ്ധാർത്ഥ് മിശ്രയാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് ലാഭവിഹിതം കൈമാറിയത്. 

Latest Videos

 പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ഡിഫൻസ് പ്രൊഡക്ഷൻ സെക്രട്ടറി രാജ് കുമാർ, പി ആന്റ് സി ജോയിന്റ് സെക്രട്ടറി അനുരാഗ് ബാജ്പേയി എന്നിവരും ബിഡിഎല്ലിൽ നിന്ന് മാർക്കറ്റിങ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറായ റിട്ടയേർഡ് കൊമൊഡോർ ടി എൻ കൗൾ, ലെയ്‌സൺ വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജർ കേണൽ രവി പ്രകാശ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.

click me!