വ്യോമയാന മേഖലയെ ഞെ‌ട്ടിച്ച് ഇൻഡി​ഗോയുടെ നാലാം പാദ റിപ്പോർ‌ട്ട്; വളർച്ചയെ സംബന്ധിച്ച് ആശങ്ക

By Web Team  |  First Published Jun 2, 2020, 5:23 PM IST

കോവിഡ് -19 ന്റെ ദേശീയ ലോക്ക് ഡൗൺ സമയത്ത് ഫ്ലൈറ്റ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത് ഈ പാദത്തിലെ വരുമാനത്തെ സാരമായി ബാധിച്ചു.


മുംബൈ: കൊറോണ വൈറസ് (കോവിഡ് -19) പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ വിമാന യാത്ര സാരമായി തടസ്സപ്പെട്ടതിനാൽ സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോ 870.8 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ (നാലാം പാദം, 2018 -19 സാമ്പത്തിക വർഷം) 589.6 കോടി രൂപയും 2020 സാമ്പത്തിക വർഷം ഡിസംബറിൽ അവസാനിച്ച പാദത്തിൽ 496 കോടി രൂപയുമാണ് എയർലൈൻ അറ്റാദായം രേഖപ്പെടുത്തിയത്. 

Latest Videos

undefined

"കോവിഡ് -19 ന്റെ ദേശീയ ലോക്ക് ഡൗൺ സമയത്ത് ഫ്ലൈറ്റ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത് ഈ പാദത്തിലെ വരുമാനത്തെ സാരമായി ബാധിച്ചു. ഇൻഡിഗോ 2020 മാർച്ചിൽ അവസാനിച്ച പാദത്തിൽ 8,70.8 കോടി രൂപയുടെ നഷ്ടവും 86.7 കോടി രൂപയുടെ EBITDAR റിപ്പോർട്ട് ചെയ്തു. നിലവിലുള്ള അനിശ്ചിതത്വം കാരണം വളർച്ചയെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശം നൽകാൻ ഞങ്ങൾക്കാവില്ല,” എയർലൈൻ ഒരു പ്രസ്താവനയിൽ പറയുന്നു.

വരുമാനം കണക്കാക്കിയ പാദത്തിൽ വെറും അഞ്ച് വിമാനങ്ങൾ മാത്രമാണ് എയർലൈൻ പുതുതായി ഫ്ലീറ്റിലേക്ക് ചേർത്തത്. ആകെ വിമാനങ്ങളുടെ എണ്ണം 257 ൽ നിന്ന് 262 എന്ന നിലയിലെത്തി. മുഴുവൻ സാമ്പത്തിക വർഷത്തെയും കണക്കെ‌‌ടുത്താൽ വിമാനക്കമ്പനിയുടെ അറ്റ ​​നഷ്ടം 233.7 കോടി രൂപയാണ്.

click me!