ശമ്പളം വെട്ടിക്കുറയ്ക്കലും ലീവ് അനുവദിക്കലും വഴി പണം ലാഭിക്കാനും ചെലവ് കുറയ്ക്കാനും കഴിയുമെന്നാണ് ഇൻഡിഗോ മാനേജ്മെന്റ് കരുതുന്നത്.
മുംബൈ: മെയ് മുതൽ മുതിർന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോ അറിയിച്ചു. ജൂലൈ വരെ ജീവനക്കാർക്ക് ശമ്പളമില്ലാത്ത ലീവ് അനുവദിക്കാനും കമ്പനി തീരുമാനിച്ചു. കൊവിഡ് പ്രതിസന്ധി കാരണം കമ്പനിയുടെ ബാധ്യത വർധിച്ചതിനാൽ അടിയന്തരമായി ചെലവ് കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി.
ശമ്പളം വെട്ടിക്കുറയ്ക്കലും ലീവ് അനുവദിക്കലും വഴി പണം ലാഭിക്കാനും ചെലവ് കുറയ്ക്കാനും കഴിയുമെന്നാണ് ഇൻഡിഗോ മാനേജ്മെന്റ് കരുതുന്നത്.
undefined
2020 മെയ് മുതൽ പ്രഖ്യാപിച്ച ശമ്പള വെട്ടിക്കുറവ് നടപ്പാക്കുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നും ഇല്ലെന്ന് ഇൻഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് റൊനോജോയ് ദത്ത ജീവനക്കാർക്ക് അയച്ച ഇ -മെയിലിൽ പറഞ്ഞു.
"ശമ്പളമില്ലാത്ത ഈ അവധി ജീവനക്കാരുടെ ഗ്രൂപ്പിനെ ആശ്രയിച്ച് 1.5 ദിവസം മുതൽ 5 ദിവസം വരെയാണ്. അങ്ങനെ ചെയ്യുമ്പോൾ, ഞങ്ങളുടെ തൊഴിലാളികളിൽ ഭൂരിഭാഗവും ഉൾപ്പെടുന്ന ലെവൽ എ ജീവനക്കാരെ പ്രതിസന്ധി ബാധിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു" റൊനോജോയ് ദത്ത പറഞ്ഞു.
ഇൻഡിഗോയുടെ സ്റ്റാഫുകൾക്കുളള റൊനോജോയ് ദത്തയുടെ ഇമെയിലിന്റെ അടിസ്ഥാനത്തിൽ പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.